അന്താരാഷ്ട്ര വനിതാദിനം: ശനിയും ഞായറും സൗജന്യ സ്വയംപ്രതിരോധ പരിശീലന പരിപാടി നടത്തുന്നു.



അന്താരാഷ്ട്ര വനിതാദിനം: ശനിയും ഞായറും സൗജന്യ സ്വയംപ്രതിരോധ പരിശീലന പരിപാടി നടത്തുന്നു.
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജില്ലാ ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാർച്ച് 2,3 തീയതികളില്‍ ജില്ലയിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.പോലീസിലെ പ്രത്യേക പരിശീലനം ലഭിച്ച വനിതാഉദ്യോഗസ്ഥരാണ് പരിശീല ക്ലാസുകൾ നയിക്കുന്നത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടയം ദർശന അക്കാദമിയിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നാളെ രാവിലെ 11 മണിക്ക് നിർവഹിക്കും. 

കേരളാ പോലീസ് സ്ത്രീ സുരക്ഷക്കായി നടപ്പാക്കിയ  ജ്വാല 2.0 എന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലനപരിപാടി നടപ്പാക്കുന്നത്. രണ്ടുദിവസവും രാവിലെ ഒന്‍പതുമണി മുതല്‍ വൈകുന്നേരം ആറുമണിവരെ നാലു ബാച്ചുകളിലായാണ് പരിശീലനം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://tinyurl.com/jwala2 എന്ന ഓൺലൈൻ വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതൽ വിവരങ്ങള്‍ക്ക് 0471 2318188 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments