പിറവത്ത് കെട്ടിട നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്നുപേർ മരിച്ചു.


പിറവത്ത് കെട്ടിട നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്നുപേർ മരിച്ചു.

എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുകുമാർ, സുബ്രതോ, ഗൗർ എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. റോഡില്‍ നിന്ന് ഉയരത്തിലുള്ള മണ്‍തിട്ടയ്ക്ക് സമീപം കോണ്‍ക്രീറ്റ് കെട്ടിപ്പൊക്കുന്നതിനിടെയാണ് തകർന്ന് വീണത്.

പിറവം പേപ്പതിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍പെട്ടവരെ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ അന്വേഷണത്തിന് മന്ത്രി ശിവൻ കുട്ടി ഉത്തരവിട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments