ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഏപ്രില്‍ 5 മുതല്‍ 10 വരെ തീയതികളില്‍ ആഘോഷിക്കുമെന്ന് പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന്‍ അറിയിച്ചു. തന്ത്രി കുരുപ്പക്കാട്ടില്ലം നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വേണു നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകള്‍.
ഏപ്രില്‍ 5 ന് രാവിലെ 10 ന് കലശാഭിഷേകം, വൈകിട്ട് 5 ന് കൊടിക്കയര്‍ സമര്‍പ്പണം, കൊടിക്കൂറ സമര്‍പ്പണം തുടര്‍ന്ന് കൊടിയേറ്റ്. രാത്രി 7 ന് നടക്കുന്ന ഹിന്ദു ധര്‍മ്മപരിഷത് ഡോ. സരിത എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ശിവകരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. എന്‍.കെ. മഹാദേവന്‍ അദ്ധ്യക്ഷത വഹിക്കും. കെ.എസ്. ഗോപാലകൃഷ്ണന്‍, റ്റി.ആര്‍. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
ആറാം തീയതി രാവിലെ 5 ന് ഗണപതിഹോമം, 6.30 ന് എതിര്‍ത്തപൂജ, ശീവേലി, 8 ന് കലശാഭിഷേകം, വൈകിട്ട് 6 ന് ചുറ്റുവിളക്ക്, 7 ന് തിരുവാതിര കളി, 9 ന് കൊടിക്കീഴില്‍ വിളക്ക്, 9.30 ന് കളമെഴുത്ത് പാട്ട്, ഏഴാം തീയതി 5 ന് ഗണപതിഹോമം, 6.30 ന് എതിര്‍ത്തപൂജ, ശീവേലി, 8 ന് കലശാഭിഷേകം, വൈകിട്ട് 6 ന് ചുറ്റുവിളക്ക്, 7 ന് നൃത്തനൃത്യങ്ങള്‍, 9 ന് വിളക്കിനെഴുന്നള്ളത്ത്, 9.30 ന് കളംപാട്ട്.
എട്ടാം തീയതി രാവിലെ 8 ന് കലശാഭിഷേകം, ശീവേലി എഴുന്നള്ളത്ത്, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7 ന് ജിന്‍സ് ഗോപിനാഥിന്റെ സംഗീതസദസ്സ്, 9 ന് വിളക്കിനെഴുന്നള്ളത്ത്, 9.30 ന് കളംപാട്ട്.
ഒമ്പതാം തീയതി രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 4.30 ന് കൊല്ലപ്പള്ളി എസ്.എന്‍.ഡി.പി. ശാഖാ ഗുരുമന്ദിരത്തില്‍ സ്വീകരണവും സമൂഹപ്പറയും, വൈകിട്ട് 6 ന് മണക്കാട്ടില്ലത്ത് ഇറക്കിപൂജ, 7 ന് ദേശതാലപ്പൊലി, കാഴ്ചശ്രീബലി, 8 ന് ദീപാരാധന, ചുറ്റുവിളക്ക്, 9 ന് ഭരതനാട്യകച്ചേരി, 11 ന് പള്ളിവേട്ട എഴുന്നള്ളത്ത്, വലിയകാണിക്ക.
പത്താം തീയതിയാണ് ആറാട്ടുത്സവം. രാവിലെ 7.30 ന് മീനഭരണി പൊങ്കാല, സോപാന സംഗീതം, 9 ന് പൊങ്കാല നിവേദ്യ സമര്‍പ്പണം, 9.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10 ന് പഞ്ചാരിമേളം, 12 ന് ഓട്ടന്‍തുള്ളല്‍, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4 ന് ആറാട്ടുഘോഷയാത്ര പുറപ്പെടുന്നു. കടവില്‍ പന്തീരടി പൂജ, തിരുവാറാട്ട്, 7.30 ന് ആറാട്ടിന് സ്വീകരണം, 8.30 ന് ആറാട്ടുകഞ്ഞി, പ്രസാദവിതരണം, 10 ന് കൊടിയിറക്ക്, ചുറ്റുവിളക്ക്, 10.30 ന് തെയ്യം, തുടര്‍ന്ന് ഗരുഢന്‍ പറവ എന്നിവയാണ് പ്രധാന പരിപാടികള്‍.



0 Comments