നിരവധി ലോക റെക്കോർഡുകൾ കവിത ചൊല്ലി നേടിയ എസ് ശ്രീകാന്ത് അയ്മനം യു എസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി,ശ്രീനാരായണ ഗുരുദേവ കൃതികളിലൂടെയും മലയാള കവിതകളിലൂടെയുമാണ് ഈ അംഗീകാരം ശ്രീനാരായണ ഗുരുവിൻ്റെ ദൈവദശകം, അർദ്ധനാരി ശ്വരസ്തവം, ജനനി നവരത്ന മഞ്ജരി, ശിവപ്രസാദ പഞ്ചകം, ശ്രീകൃഷ്ണദർശനം, മണ്ണന്തല ദേവീസ്തവം, കുമാരനാശാൻ്റെ വീണപൂവ്, നളിനി, ഭക്ത വിലാപം, സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ല, പെൺകുഞ്ഞ്, വയലാറിൻ്റെ ശ്രീനാരായണഗുരു, ഒ എൻ വി യുടെ ഗുരു, ലളിതാസഹസ്ര നാമം സ്തുതി, അദ്ധ്യാന്മരാമായണം സീതാസ്വയംവരം, മേൽപ്പത്തൂരിൻ്റെ നാരായണീയം, തുടങ്ങിയ കവിതാ ശകലങ്ങൾ വേഗത്തിൽ ചൊല്ലിയാണ്
നേട്ടത്തിലേക്കെത്തിയത്, അസാധ്യമെന്ന് കരുതിയ റെകോർഡ് ശ്രമത്തിൽ ശബ്ദം അടയുകയും ശ്വാസഗതി തളർത്തുകയും ചെയ്തപ്പോഴും ഗുരുവിനെ മുറുകെ പിടിച്ച് മലയാള ഭാഷയെ മനസ്സിൽ ചേർത്ത് വച്ച് പ്രാർത്ഥനയോടെ അംഗീകാരം നേടിയെക്കുമ്പോൾ ഇനി ഒരു റെക്കോർഡ് ശ്രമം നടത്താനാകാത്തത്ര തളർച്ച മനസ്സിനെയും ശരിരത്തെയും ബാധിച്ചിരിക്കുന്നു . വർഷങ്ങളുടെ പ്രയ്തനവും സാധനയും മനസ്സിനെ ശരീരത്തെയും വല്ലാതെ തളർത്തുന്നു യുവതലമുറയ്ക്ക് പ്രചോദനമാകുക, മലയാള ഭാഷയുടെ മധുരം ലോകത്തിൽ എത്തിക്കുക എന്ന വല്യ ലക്ഷ്യം നൂറോളം വേദികളിലൂടെ സഞ്ചരിച്ച് സാധിച്ചെന്ന സന്തോഷത്തിലാണിദേഹം
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments