മോഷണം പോയാല്‍ അന്വേഷിക്കുന്നത് സ്റ്റാന്റിംഗ് കമ്മറ്റിയോ..! പാലാ നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോമിന്റേതാണ് ഈ വിചിത്രമായ വിശദീകരണം



സുനില്‍ പാലാ
 
 
മോഷണം പോയാല്‍ അന്വേഷിക്കുന്നത് സ്റ്റാന്റിംഗ് കമ്മറ്റിയോ..! പാലാ നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോമിന്റേതാണ് ഈ വിചിത്രമായ വിശദീകരണമെന്ന് പരാതിക്കാര്‍ പറയുന്നു.

നഗരസഭാ സ്റ്റേഡിയത്തില്‍ സൂക്ഷിച്ചിരുന്ന റെഡ് സിന്തറ്റിക് റബര്‍ മോഷ്ടിച്ചതായുള്ള പരാതിയെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി വിഷയം വിദ്യാഭ്യാസ-കായിക സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിട്ടതായി മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചുവെന്ന് പരാതിക്കാരനായ പാലാ പന്തനാലിയില്‍ കെ. അരുണ്‍ പറഞ്ഞു.

മുനിസിപ്പല്‍ സ്റ്റേഡിയം കമ്മറ്റി അംഗം കൂടിയായ അരുണിന്റെ പരാതിയിന്‍മേല്‍ അര്‍ഹിക്കുന്ന ഗൗരവം കൊടുക്കാതെ മുനിസിപ്പല്‍ സെക്രട്ടറി പൂഴ്ത്തിവയ്ക്കുകയാണെന്നാണ് ആക്ഷേപം. അല്ലെങ്കിലും മോഷണക്കേസ് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിട്ടിട്ട് എന്തുചെയ്യാനാണെന്ന് പരാതിക്കാര്‍ ചോദിക്കുന്നു.

സ്റ്റേഡിയം സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട ഒരു ജീവനക്കാരന്‍ റെഡ് സിന്തറ്റിക് റബര്‍ ബൈക്കില്‍ കടത്തിക്കൊണ്ട് പോകുന്നതായി മറ്റൊരു ജീവനക്കാരന്‍ കാണുകയും ഇത് ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഫെബ്രുവരി 19-ാം തീയതി സ്റ്റേഡിയം കമ്മറ്റിയംഗമായ കെ. അരുണ്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി കൊടുത്തത്. ഈ പരാതിയിന്‍മേല്‍ ഒരു തീരുമാനവും എടുക്കാതെ വന്ന സാഹചര്യത്തില്‍ ഇന്നലെ മുനിസിപ്പല്‍ സെക്രട്ടറിയെയും നഗരസഭാ ചെയര്‍മാനെയും സ്റ്റേഡിയം കമ്മറ്റിയിലെ മറ്റൊരംഗമായ പ്രദീപിനെയും കൂട്ടി അരുണ്‍ കാണാനെത്തുകയായിരുന്നു. അപ്പോഴാണ് മുനിസിപ്പല്‍ സെക്രട്ടറി മോഷണക്കേസ് സംബന്ധിച്ച് വിചിത്രമായ മറുപടി നല്‍കിയതെന്ന് അരുണ്‍ പറഞ്ഞു.



മോഷണത്തെക്കുറിച്ച് അന്വേഷിക്കണം; പ്രതിപക്ഷ നേതാവിന്റെ കത്ത്


ഇതിനിടെ നഗരസഭാ സ്റ്റേഡിയത്തില്‍ സൂക്ഷിച്ചിരുന്ന റെഡ് സിന്തറ്റിക് റബര്‍ മോഷ്ടിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടവരണമെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. സതീശ് ഇന്നലെ കത്ത് കൊടുക്കുകയും ചെയ്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments