കള്ളൻ കപ്പലിൽ....??? പാലാ നഗരസഭാ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരുന്ന റെഡ് സിന്തറ്റിക് റബ്ബർ മോഷ്ടിച്ചതായി പരാതി..... സ്റ്റേഡിയം സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട ഒരു ജീവനക്കാരൻ ബൈക്കിൽ വെച്ച് കെട്ടി ഇത് കടത്തിക്കൊണ്ടു പോയി എന്നാണ് ആരോപണം....


കള്ളൻ കപ്പലിൽ....???
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരുന്ന റെഡ് സിന്തറ്റിക് റബ്ബർ മോഷ്ടിച്ചതായി പരാതി..... സ്റ്റേഡിയം സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട ഒരു ജീവനക്കാരൻ ബൈക്കിൽ വെച്ച് കെട്ടി ഇത് കടത്തിക്കൊണ്ടു പോയി എന്നാണ് ആരോപണം....

പാലാ നഗരസഭാ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരുന്ന 'റെഡ് സിന്തറ്റിക് റബ്ബർ'മോഷ്ടിച്ചതായി പരാതി. സ്റ്റേഡിയം സംരക്ഷണ സമിതിക്കു നിയോഗിക്കപ്പെട്ട ജീവനക്കാരിൽ ഒരാൾ ഇത് ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോകുന്നതു കണ്ടൂവെന്നും സ്റ്റേഡിയം സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട മറ്റൊരു ജീവനക്കാരൻ ഇത് ചോദ്യം ചെയ്തിരുന്നൂവെന്നും പറയപ്പെടുന്നു .
സ്റ്റേഡിയം സംരക്ഷണത്തിന് നഗരസഭാധികൃതർ നിയോഗിച്ച ഒരു സംഘടനയ്ക്കും ഈ സംഭവത്തിനു പിന്നിൽ കൈയ്യുണ്ടെന്ന ആരോപണവും പരാതിക്കാരൻ  ഉന്നയിക്കുന്നു.


മോഷ്ടിച്ചവർക്കെതിരെ നടപടിയെടുക്കണെമെന്ന് ആവശ്യപ്പെട്ട് പാലാ  പന്തനാനിയിൽ അരുൺ കെ ആണ് മുനിസിപ്പൽ സെക്രട്ടറിക്ക്  പരാതി  നൽകിയത്. 
സിന്തറ്റിക് ട്രാക്ക് നിർമ്മാണ സമയത്ത് മിച്ചം വന്ന റെഡ് സിന്തറ്റിക് റബ്ബർ 20 ചാക്കുകളിൽ നിറച്ച് സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരുന്നു. ട്രാക്കിനു കേടുപാടുകൾ വരുമ്പോൾ ഉപയോഗപ്പെടുത്താനായിരുന്നു ഇത്. എന്നാൽ ഇവ മോഷ്ടിക്കപ്പെട്ടതായി അരുണിൻ്റെ പരാതിയിൽ പറയുന്നു.

 സ്റ്റേഡിയം സംരക്ഷണവുമായി ബന്ധപ്പെട്ടവരാണ് ഇതിനു പിന്നിലെന്നും ഒരു ജീവനക്കാരൻ ബൈക്കിൽ ഇതു കടത്തിയതായും    പരാതിയിൽ ആരോപിച്ചിട്ടുണ്ട്. 

സർക്കാർ വക പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ അരുൺ  ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 19-ാം തീയതി മുനിസിപ്പൽ സെക്രട്ടറിക്കു  പരാതി കൊടുത്തിട്ടും ഇതേ വരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
സാധനം മോഷ്ടിച്ചു എന്ന് പറയപ്പെടുന്ന ജീവനക്കാരൻ സ്റ്റേഡിയത്തിലിരുന്ന് പരസ്യ മദ്യപാനം നടത്തി എന്നത് സംബന്ധിച്ചും അരുൺ 3 മാസം മുമ്പ്  പരാതി നൽകിയിരുന്നു..ഇതിനും നടപടിയുണ്ടായില്ല എന്നാണാക്ഷേപം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments