തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ യുവജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് ജില്ലാപാഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ബിന്ദു അഭിപ്രായപ്പെട്ടു.


 തോടനാലില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 35 ലക്ഷം രൂപാ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കാകെ മാതൃകയാണ് ഈ ബാഡ്മിന്റന്‍ കോര്‍ട്ട് എന്ന് ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
                               

 യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് സി, പഞ്ചായത്ത് മെമ്പര്‍മാരായ മെര്‍ലിന്‍ ജെയിംസ്, ആനീസ് കുര്യന്‍, അഞ്ജു ദിലീപ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ്ജ് കൊച്ചുമണ്ണൂര്‍, കൊഴുവനാല്‍ ബാഡ്മിന്റണ്‍ ക്ലബ് പ്രസിഡന്റ് സിബി പുറ്റനാനിക്കല്‍, സെക്രട്ടറി ഷിബു മാവുങ്കല്‍, ആന്റണി വട്ടക്കുന്നേല്‍, ജോഷി പുളിക്കല്‍, ജോബി ഇരുപ്പക്കാട്ട്, ജോയി മാളിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments