വീടിനരികില്‍ വച്ച് പെണ്‍കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു



വയനാട് വെണ്ണിയോട് പെണ്‍കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു.
കോട്ടത്തറ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസുകാരി ഫാത്തിമത് സഹനയാണ് കാട്ടുപന്നിയുടെ  ആക്രമണത്തിന് ഇരയായത്. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം.
മദ്രസയില്‍ നിന്ന് മടങ്ങുന്നത് വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം.
വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ നേരേക്ക് പന്നി പാ‍ഞ്ഞുവരികയായിരുന്നുവത്രേ. കാലിനാണ് പന്നി പിടികൂടിയത്.

 ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ല എന്നാണ് ലഭ്യമാകുന്ന വിവരം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments