തീര്‍ത്ഥാടകര്‍ ഫാത്തിമാഗിരിയുടെ നിറുകയിലേക്ക്, വിശ്വാസഗോപുരമായി ഫാത്തിമാ മാതാവ് അവിടെ.




വലിയ നോമ്പിലെ വെള്ളിയാഴ്ചകളില്‍ ഫാത്തിമാഗിരി കുരിശുമല കയറാന്‍ വിശ്വാസികളുടെ തിരക്ക്. പാലാ രൂപതയി ഏഴാച്ചേരി ഇടവകയിലെ തീര്‍ത്ഥാടന കേന്ദ്രമാണ് ഫാത്തിമാഗിരി കുരിശുമല. 



രാമപുരം - പാലാ ഹൈവേയില്‍ ചക്കാമ്പുഴ നിന്നും ഏഴാച്ചേരി വഴി കാവിന്‍പുറം ജംഗ്ഷനില്‍ നിന്നും ഫാത്തിമാഗിരിയിലേക്ക് പോകാം. ഫാത്തിമാഗിരി പാറയിലേക്കുള്ള കുരിശിന്റെ വഴിയുടെ തുടക്കത്തില്‍ ടാര്‍ റോഡ് ഉണ്ട്. ഇവിടെ നിന്ന് കുത്തനെ 300 മീറ്ററോളം കയറിയാല്‍ ഫാത്തിമാഗിരിയുടെ ശൃംഖത്തിലെത്താം. ഇവിടെയാണ് ഫാത്തിമാ മാതാവിന്റെ കപ്പേള.


വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചയും ഫാത്തിമാഗിരി കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്താറുണ്ട്. നാല്‍പ്പതാം വെള്ളിയും ദുഃഖവെള്ളിയുമാണ് പ്രധാന ദിനങ്ങള്‍. പ്രധാന തിരുനാളുകളിലും നോമ്പിലെ വെള്ളിയാഴ്ചകളിലും ഏഴാച്ചേരി രാമപുരം, ചക്കാമ്പുഴ, അന്ത്യാളം തുടങ്ങി വിവിധ ഇടവകകളില്‍ നിന്നും കേട്ടറിഞ്ഞ് മറ്റ് രൂപതകളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഫാത്തിമാഗിരി കയറാനെത്താറുണ്ട്.

ഈ വര്‍ഷവും ഏഴാച്ചേരി ഇടവകയുടെ നേതൃത്വത്തില്‍ നോമ്പിലെ വെള്ളിയാഴ്ചകളില്‍ കുരിശിന്റെ വഴി ആരംഭിച്ചു. ഇടവക വികാരി റവ. ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളിയുടെ നേതൃത്വത്തില്‍ ഇടവകയിലെ ഭക്തസംഘടനകളുടെ സഹകരണത്തോടെയാണ് കുരിശിന്റെ വഴി നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇടവകയിലെ എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിലാണ് കുരിശിന്റെ വഴി നടത്തിയത്. മാതാവിന്റെ ഗ്രോട്ടോയില്‍ നിന്നും വൈകിട്ട് 5.30ന് ആരംഭിച്ച കുരിശിന്റെ വഴി 6.30ന് മലമുകളില്‍ എത്തി. ഇടവക വികാരി റവ. ഫാ ലൂക്കോസ് കൊട്ടുകാപള്ളി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. 

 

എ കെ സി സി യൂണിറ്റ് പ്രസിഡന്റ് ബിനോയ് ജോസഫ് പള്ളത്ത്, വൈസ് പ്രസിഡണ്ട് സോജന്‍ കാവളക്കാട്ട്, സെക്രട്ടറി സജി പള്ളിയാരടിയില്‍, ജോയിന്റ് സെക്രട്ടറി സതീഷ് ഐക്കര, ട്രഷറര്‍ അബ്രഹാം ചിറക്കല്‍, രൂപതാ പ്രതിനിധി  അജോ തൂണുങ്കല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാബു നെടുമ്പള്ളില്‍, ജോസഫ് ഫ്രാന്‍സിസ് കവളക്കാട്ട്, റെജി പള്ളത്ത്, ജോമിഷ് നടക്കല്‍, സിബി പള്ളിക്കുന്നേല്‍, സജിമോന്‍ തുണ്ടത്തില്‍, നടത്ത് ക്കൈക്കാരന്‍ റോയി പള്ളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏഴാച്ചേരി ഇടവകാംഗങ്ങളെ കൂടാതെ രാമപുരം, ചക്കാമ്പുഴ  ഇടവകകളില്‍ നിന്നും ഭക്തജനങ്ങള്‍ ഉള്‍പ്പെടെ 300 ഓളം പേര്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. വരുന്ന വെള്ളിയാഴ്ച നടക്കുന്ന കുരിശിന്റെ വഴിയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments