കേരളീയ വനിതരത്‌ന പുരസ്‌കാരം പാലാ ഇടമറ്റം സ്വദേശിനിയായ സാഹിത്യകാരി സിജിത അനിലിന്.
വനിതദിനത്തില്‍ തിരുവനന്തപുരം ചൈത്രം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജസ്റ്റീസ് ബാബു മാത്യൂവില്‍ നിന്നും സിജിത അനില്‍ പുരസ്‌കാരം സ്വീകരിച്ചു.
സ്വാമി പ്രേം ഗുരുരത്‌ന ജ്ഞാനതപസി, ജയഡാളി, അഡ്വ രാഖി രവികുമാര്‍,ഷാഹിദ കമാല്‍, പ്രമോദ് പയ്യന്നൂര്‍, സബീര്‍ തിരുമല, തെക്കന്‍ സ്റ്റാര്‍ ബാദുഷ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പതിനഞ്ച് വനിതകളെ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രേംനസീര്‍ സുഹൃത് സമിതിയും മൈത്രികള്‍ച്ചറല്‍ ഈവന്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.



0 Comments