ഇതും കാടാണ്, ഇങ്ങനെ കാട്ടരുത്! മോര്‍ച്ചറി പരിസരം ഒഴിവാക്കി ജനറല്‍ ആശുപത്രി ശുചീകരണം.



സുനില്‍ പാലാ

പാലാ  കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രി പരിസരം നന്നാക്കിയത് നല്ലകാര്യം. ഇതിന് നേതൃത്വം കൊടുത്ത മുനിസിപ്പല്‍ ചെയര്‍മാനും ജനപ്രതിനിധികള്‍ക്കും ഒരു സല്യൂട്ട്. പക്ഷേ ഒരുകാര്യം നിങ്ങള്‍ വിട്ടുപോയി; മോര്‍ച്ചറിയുടെ ഒരു വശത്ത് കാട്ടുമരങ്ങളും പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നു. ഇത് നിങ്ങള്‍ മനപ്പൂര്‍വ്വം കാണാതെ പോയതാണോ. 


ഇന്നലെ മഴക്കാലപൂര്‍വ്വ ശുചീകരണ ഭാഗമായി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തനും വൈസ് ചെയര്‍പേഴ്സണ്‍ ലീനാ സണ്ണിയും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബൈജു കൊല്ലംപറമ്പിലും സാവിയോ കാവുകാട്ടും ലിസിക്കുട്ടി മാത്യുവും മറ്റു കൗണ്‍സിലര്‍മാരുമൊക്കെ ചേര്‍ന്നാണ് ശുചീകരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വ്വഹിച്ചതിന്റെ ചിത്രമെടുത്തതും മോര്‍ച്ചറിയോട് ചേര്‍ന്ന കാട്ടുപള്ളകള്‍ നിറഞ്ഞ ഈ കാടിന്റെ പരിസരത്താണ്. പക്ഷേ ഇവിടം തെളിക്കുന്ന കാര്യം അധികാരികള്‍ മറന്നുപോയി! 



മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചെറിയ കുഴിയില്‍ വലിയൊരു കാട്ടുമരം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ്. തൊട്ടുതാഴെയൊരു വീടുമുണ്ട്. ഇതോടൊപ്പം ഒടിഞ്ഞ ഒരു മരവും ഇവിടെ തലകീഴായി കിടപ്പുണ്ട്. ഇവയെല്ലാം വെട്ടിമാറ്റി ഇവിടെ മണ്ണെടുത്തിട്ട് നിറച്ചാല്‍ ആശുപത്രി കോമ്പൗണ്ട് മനോഹരമാകും. ഇതിനുള്ള നടപടികള്‍ മുനിസിപ്പല്‍ അധികാരികള്‍ സ്വീകരിച്ചേ തീരൂ.

ഇന്നലെ നഗരസഭാ ചെയര്‍മാന്റെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നഗരസഭാ ജീവനക്കാരും ആശാവര്‍ക്കര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയും പരിസരവും ശുചീകരിച്ചത്. ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ശുചീകരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ്, ആര്‍.എം.ഒ. ഡോ. രേഷ്മ, വൈസ് ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി പുരയിടം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പില്‍, ലിസിക്കുട്ടി മാത്യു, കൗണ്‍സിലര്‍മാരായ ജോസ് ചീരാംകുഴി, ആനി ബിജോയി, തോമസ് പീറ്റര്‍ തുടങ്ങിയവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments