പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ റവ. ഡോ ജെയിംസ് ജോൺ മംഗലത്ത് വിരമിച്ചു


പ്ലാറ്റിനം ജൂബിലിയുടെ നിറവിലെത്തി നിൽക്കുന്ന സെൻ്റ് തോമസ് കോളേജിന്റെ അമരക്കാരൻ പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് 6 വർഷത്തെ കലാലയാദ്ധ്യക്ഷ സ്ഥാനത്തു നിന്നും ഇന്ന് വിരമിച്ചു.

22 വർഷത്തെ സെൻ്റ് തോമസിലെ അദ്ധ്യാപനത്തിനിടയിൽ സി.ആർ. ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡൻ, വാർഡൻ, ചരിത്ര വിഭാഗം തലവൻ, വൈസ് പ്രിൻസിപ്പാൾ എന്നീ പദവികൾ വഹിച്ചതിനുശേഷമാണ് 2018-ൽ അദ്ദേഹം പ്രിൻസിപ്പാളായി നിയമിതനായത്.

അദ്ദേഹം പ്രിൻസിപ്പാളായിരുന്ന കാലഘട്ടത്തിലാണ് കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്‌സലൻസും റുസാ പ്രോജക്ടു‌ം നടപ്പിലാക്കിയത്. ഈ കാലഘട്ടത്തിൽത്തന്നെ നിരവധി അക്കാദമിക അക്കാദമികേതര നേട്ട ങ്ങൾ സെന്റ് തോമസിനെ തേടിയെത്തി. 2021-ലെ നാക് അക്രഡിറ്റേഷനിൽ കോളേജ് എ പ്ലസ് പ്ലസും തുടർന്ന് 2024-ൽ യുജിസിയിൽ നിന്നും ഓട്ടോണ മസ് കോളേജ് പദവിയും നേടിയെടുത്തു. കോളേജിൻ്റെ അടിസ്ഥാന സൗക ര്യങ്ങളും ഈ കാലഘട്ടത്തിൽ ഒത്തിരിയേറെ വിക‌സിപ്പിച്ചു. പുതിയ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും നിയമിക്കുന്നതിനു റവ. ജയിംസ് ജോൺ മുൻകൈയെടുത്തു. വിദ്യാർത്ഥികളേയും പൂർവ്വവിദ്യാർത്ഥികളേയും കോളേജിനോട് ചേർത്തു നിർത്തുന്നതിലും അദ്ദേഹം വിജയിച്ചു.

നലം തികഞ്ഞ ഒരു അദ്ധ്യാപകൻ എന്ന ഖ്യാദി സമ്പാദിക്കാനും ഒരു വലിയ ശിഷ്യഗണത്തെ സ്വായത്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞി ട്ടുണ്ട്. ഒരു ബഹുഭാഷാ പണ്ഡിതനും ചരിത്രകാരനുമെന്ന നിലയിൽ നിര വധി ഗവേഷണ പ്രസിദ്ധീകരണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 
അദ്ദേഹം The Portuguese and the Socio-Cultural Charges in Kerala (Routledge, London) പ്രസിദ്ധികരിച്ചിട്ടുണ്ട്.



അതോടൊപ്പം തന്നെ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യുക്കേഷൻ ഇൻഡ്യയുടെ നാഷണൽ എക്സിക്യൂട്ടിവ് കമ്മറ്റി മെമ്പറായും കേരളാ സതേൺ റീജിയൻ്റെ പ്രസിഡൻറായും, കേരളാ പ്രിൻസിപ്പൽസ് കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട് ഇപ്പോൾ ഓൾ കേരളാ പ്രൈവറ്റ് കോളേജ് മാനേജ്‌മെൻ്റ് അസോസിയേഷൻ്റേയും അസോസിയേഷൻ ഓഫ് ചർച്ച് ഹിസ്റ്റോറിയൻസ് ഓഫ് ഇൻഡ്യയുടേയും ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കുന്നു. കോളേജിൽ Honours പ്രോഗ്രാം ആരംഭിക്കുന്നതിൻ്റേയും യു.ജി. കോഴ്‌സിൽ പെൺകുട്ടി കളെ പ്രവേശിക്കുന്നതിൻ്റേയും ഓട്ടോണമിയിലേക്കുള്ള മുന്നൊരുക്കത്തി ന്റേയും അന്ത്യ ഘട്ടത്തിലാണ് അദ്ദേഹത്തിൻ്റെ വിരമിക്കൽ

അദ്ദേഹത്തോടൊപ്പം വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം തലവ നുമായ പ്രൊഫ. ഡോ. ഡേവിസ് സേവ്യറും, ഗണിത ശാസ്ത്ര വിഭാഗം തലവൻ പ്രൊഫ. റ്റോമി തോമസും ഇംഗ്ലിഷ് വിഭാഗം അദ്ധ്യാപകൻ പ്രൊഫ. ജോസ് മാത്യുവും ഇന്ന് വിരമിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments