കലിംഗപുരം ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിലേക്കുള്ള കൊടിമരം കടപ്പാട്ടൂരപ്പൻ്റെ മണ്ണിൽ നിന്ന്.
കടപ്പാട്ടൂർ പുതിയപറമ്പിൽ മനോജ് കുമാർ പി.ബിയുടെ പുരയിടത്തിൽ നിൽക്കുന്ന തേക്ക് മരം ലക്ഷണം നോക്കി പൊരുത്തപ്പെട്ടതോടെയാണ് കലിംഗപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ കൊടിമര നിർമ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ജൂൺ 2ന് രാവിലെ 9 മണിയോടെ ആഘോഷമായി ഉളികുത്തൽ ചടങ്ങും വൃക്ഷ പൂജയും നടക്കും. തുടർന്ന് മരം മുറിച്ച് ഘോഷയാത്രയായി കലിംഗപുരത്തേക്ക് കൊണ്ടു പോകും. ശബരിമല ഉൾപ്പെടെയുള്ള കൊടിമരത്തിൻ്റെ ശില്പി പത്തിയൂർ വിനോദ് ബാബു ആചാരിയുടെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.



0 Comments