കടനാട് ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചു പിടിച്ചു. പ്രസിഡൻ്റായി യു.ഡി.എഫിലെ ലാലി സണ്ണി (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡൻ്റായി മണിക്കുട്ടി സന്തോഷ് (കേരള കോൺഗ്രസ് ) തെരഞ്ഞെടുക്കപ്പെട്ടു.
ഇറിഗേഷൻ അസിസ്റ്റൻ്റ് എൻജിനിയർ ജയിംസ് ജോൺ തെരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു.
കടനാട് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് എട്ടും എൽഡിഎഫിന് ഏഴും മെമ്പർമാരാണുള്ളത്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടു നിലയും ഇതേ നിലയിലായിരുന്നു.
പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ലാലി സണ്ണി പുതുതായി രൂപീകരിച്ച വാളികുളം ഒമ്പതാം വാർഡ് മെ ബറാണ്. ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു. മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ്. ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറിയുമാണ്.




0 Comments