ഇംഗ്ലീഷിലും മലയാളത്തിലും ബിരുദാനന്തര ബിരുദവുമായി ഡോ. സിബി ജെയിംസ് പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിന്‍സിപ്പല്‍ പദവിയിലേക്ക്.




സുനില്‍ പാലാ

ഇംഗ്ലീഷിലും മലയാളത്തിലും ബിരുദാനന്തര ബിരുദവുമായി ഡോ. സിബി ജെയിംസ് പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിന്‍സിപ്പല്‍ പദവിയിലേക്ക്. 

നിലവിലെ പ്രിന്‍സിപ്പല്‍ റവ. ഫാ. ജെയിംസ് മംഗലത്ത് ഇന്നലെ വിരമിച്ച ഒഴിവില്‍ ഇന്ന് പ്രിന്‍സിപ്പലായി ഡോ. സിബി ജെയിംസ് ചുമതലയേല്‍ക്കും. സെന്റ് തോമസ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ ഇദ്ദേഹം ഇപ്പോള്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ്. കഴിഞ്ഞ 29 വര്‍ഷമായി ഇവിടെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.

മോനിപ്പള്ളി കുരീക്കാട്ടുകുന്നേല്‍ കുടുംബാംഗമായ ഡോ. സിബി ജെയിംസ് സെന്റ് തോമസ് കോളേജില്‍ നിന്ന് ബി.എ. ഇംഗ്ലീഷ് ഒന്നാം റാങ്കോടെയാണ് പാസായത്. പിന്നീട് ദില്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. അവിടെയും ബാച്ച് ടോപ്പറായിരുന്നു. 


 

തുടര്‍ന്ന് കോഴിക്കോട് ദേവഗിരി കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മലയാളത്തിലും ബിരുദാനന്തര ബിരുദവും ജെ.ആര്‍.എഫും നേടി. പാലാ എല്‍.ഐ.സി. ഓഫീസിലെ ജോളിക്കുട്ടി എം. ജോസാണ് ഭാര്യ. മകള്‍ നയന്‍താര സിബി പാലാ സെന്റ് തോമസ് കോളേജില്‍ മലയാളത്തില്‍ ഡോ. ഡേവീസ് സേവ്യറിന്റെ കീഴില്‍ ഗവേഷണം നടത്തുന്നു. മകന്‍ നിരഞ്ജന്‍ സിബി എറണാകുളം ഗവ. ലോ കോളേജില്‍ അവസാന വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ 10 ന് ഡോ. സിബി ജെയിംസ് കോളേജ് പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments