കൊല്ലത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി


കൊല്ലം മുഖത്തല കണിയാംതോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി. കണിയാംതോടിന് സമീപം താമസിക്കുന്ന വയലില്‍ വീട്ടില്‍ സലീ(48)മാണ് മരിച്ചത്. ക്ഷീര കര്‍ഷകനായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് സലീമിനെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ പുതുച്ചിറ നവദീപം സ്‌കൂളിന് സമീപത്താണ് മൃതദേഹം പൊങ്ങിയത്.

വെള്ളക്കെട്ടില്‍ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സലീം സജീവമായി പങ്കെടുത്തിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments