കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രയ്ക്കിടെ കുഞ്ഞിന് ജന്‍മം നല്‍കി യുവതി




തൃശൂര്‍ തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന(37) യാണ് തൃശൂരില്‍ നിന്നും തൊട്ടില്‍പാലം വരെ പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.


തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാല്‍ പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവ വേദന തോന്നി. തുടര്‍ന്ന് അമല ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു.



എന്നാല്‍ ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവവും കഴിഞ്ഞിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ ഡോക്ടറും നഴ്സും ബസില്‍ നിന്നുതന്നെ പ്രസവമെടുത്തു. പെണ്‍കുഞ്ഞിനാണ് സെറീന ജന്മം നല്‍കിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ടുപേരും സുഖമായിരിക്കുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments