നീലൂർ മീഡിയായുടെ ആഭിമുഖ്യത്തിൽ നീലൂർ ഫെസ്റ്റ് 2025പുതുവത്സര ആഘോഷം നാളെ നടക്കും.
വൈകിട്ട് 6 ന് സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഡോ. രാജു ഡി. കൃഷ്ണപുരം ഉദ്ഘാടനം ചെയ്യും. പള്ളി വികാരി ഫാ. മാത്യു പാറത്തൊട്ടി അധ്യക്ഷത വഹിക്കും.
സിനിമ നിർമാതാവ് ഡോ. ലിസി കെ ഫെർണാണ്ടസ് മുഖ്യാതിഥിയായിരിക്കും. ഡോ. ഡേവിസ് സേവ്യർ ആമുഖ പ്രസംഗം നടത്തും പഞ്ചായത്ത് മെബർ മാരായ ഷേർളി സാബു, ജോർജ് ഊളാനിയിൽ, ഉണ്ണി കുളപ്പുറം,റെജി നാരായണൻ എന്നിവർ പ്രസംഗിക്കും.
വിവിധ തലങ്ങളിൽ മികവു തെളിയിച്ച നീലൂരിലെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. കുട്ടികളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് കലാപരിപാടികൾ, ഗാനമേള എന്നിവയുണ്ടാവും.
ഫെസ്റ്റിൽ പങ്കെടുക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന കുടുംബത്തിന് "ഗോൾഡൻ ഫാമിലി പുരസ്കാരം "നല്കും.
"കുടുംബമാണ് വലുത് കൂട്ടുകാരാണ് കരുത്ത് " എന്ന സന്ദേശമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.





0 Comments