കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിക്ക് എതിരെ മാധ്യമ വാർത്തകളിലെ വ്യാജ പ്രചരണങ്ങളെ പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ശക്തമായി അപലപിച്ചു.



കേരള കോൺഗ്രസ് എം ചെയർമാൻ   ജോസ് കെ മാണി എംപിക്ക് എതിരെ മാധ്യമ വാർത്തകളിലെ വ്യാജ പ്രചരണങ്ങളെ പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ശക്തമായി അപലപിച്ചു. 

 ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം വാർത്താ മാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് (എം) ചെയർമാൻ   ജോസ് കെ മാണി എം പിയെ മാത്രം കേന്ദ്രീകരിച്ചുള്ള  വ്യാജ പ്രചരണങ്ങളെ പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ശക്തമായി അപലപിച്ചു. ചെയർമാനെ സ്വവസതിയിൽ സന്ദർശിച്ച പി കെ സി (എം) പ്രതിനിധികൾ അദ്ദേഹത്തിൻറെ ശക്തമായ നിലപാടുകൾക്ക് പിന്തുണ അറിയിച്ചു.


 തുടർന്ന് പ്രവാസികൾ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾ ചെയർമാന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ശക്തമായ ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.


 പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് പ്രസിഡൻറ്   മാത്യു ഫിലിപ്പ് മാർട്ടിൻ പാലാത്ര കടവിൽ, മുൻ പ്രസിഡണ്ട് അഡ്വ. സുബിൻ കുര്യൻ അറക്കൽ, മുൻ ജനറൽ സെക്രട്ടറി  ജോബിൻസ്  ജോൺ പാലേട്ട് ,മുൻ വൈസ് പ്രസിഡണ്ടും ഇപ്പോൾ പ്രവാസി കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റുമായ  എം.പി സെൻ കൊച്ചുതെക്കേതിൽ എന്നിവർ അടങ്ങുന്ന സംഘമാണ് ചെയർമാനെ സന്ദർശിച്ച് പിന്തുണ അറിയിച്ചത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments