യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ


യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ 
 
കോട്ടയം ആർപ്പൂക്കര ,വില്ലൂന്നി,കുളങ്ങരപ്പറമ്പിൽ  സോജുമോൻ  സാബു  എന്നയാളാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

 29.12.2025 തീയതി   വൈകിട്ട് 08.00 മണിയോടെ   ഗാന്ധിനഗർ   കുരിശുപള്ളി ജങ്ഷൻ  ഭാഗത്ത്  വച്ച്  വിവിൻ വിശ്വനാഥൻ   എന്നയാൾ ഓടിച്ച് വന്നിരുന്ന ബൈക്ക്   തടഞ്ഞു നിർത്തി പിടിച്ചിറക്കി  ICH ഭാഗത്തുള്ള   വീട്ടിൽ കൊണ്ട് പോയി  കട്ടിയുള്ള വടി  കൊണ്ട്   തലക്ക് പിന്നിലിടിച്ചും  നിലതിട്ട് ചവുട്ടിയും മറ്റും പരിക്കേൽപ്പിച്ചും. 


ബാഗിലുണ്ടായിരുന്ന  1140 രൂപയും  490   രൂപാ വില വരുന്ന മദ്യവും  കവർച്ച ചെയ്യുകയും, ഇയാളുടെ ബാഗിലുണ്ടായിരുന്ന   3600 രൂപാ വില വരുന്ന   ഹെഡ്  മസാജർ  നിലത്ത്   അടിച്ച്   പൊട്ടിച്ച്  നശിപ്പിച്ചതുമായ  സംഭവത്തിൽ    ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവേയാണ്   പ്രതിയായ   സോജുമോൻ സാബു എന്നയാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ്   ചെയ്തത്. കോടതി മുമ്പാകെ   ഹാജരാക്കിയ പ്രതിയെ റിമാൻഡ്  ചെയ്തിട്ടുള്ളതാണ്. 
ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടതും മുൻപ് കാപ്പാ  നിയമപ്രകാരമുള്ള   നടപടികൾ   നേരിട്ട് വന്നിരുന്നതുമായ ആളാണ് സോജു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments