കടനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ബി.ജെ.പി. ധര്‍ണ്ണ നടത്തി
ധര്‍ണ്ണ സമരം സംസ്ഥാന കമ്മിറ്റി അംഗം സോമന്‍ തച്ചേട്ട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ ജനങ്ങളെ എങ്ങനെയൊക്കെ ദ്രോഹിക്കാം എന്നതിനെക്കുറിച്ച് ഗവേഷണം നടത്തുന്നതോടൊപ്പം റോഡിലും തോട്ടുപുറമ്പോക്കിലും നിക്കുന്ന തടികള്‍ എങ്ങനെ പിന്‍വാതില്‍ ലൂടെ വില്‍ക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ഒരു ഭരണ സമിതിയായി മാറിയിരിക്കുന്നു.
പഞ്ചായത്ത് ഭരിക്കുന്നവര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ റോഡുകള്‍ തകര്‍ന്നു തരിപ്പണമായിട്ടും തിരിഞ്ഞു നോക്കാന്‍ തയ്യാറാകുന്നില്ല പഞ്ചായത്തിലെ പണിപൂര്‍ത്തിയായ റോഡുകള്‍ തകര്‍ന്നതിനെതിരെ നടപടിയെടുക്കാന്‍ മുന്നണി സംവിധാനം ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാകാതെ അഴിമതി നടത്താന്‍ വേണ്ടി മാത്രം ഒന്നിക്കുന്ന ഒരു സംവിധാനമായി പഞ്ചായത്ത് ഭരണസമിതി മാറിയിരിക്കുന്നുവെന്നും സോമന്‍ തച്ചേട്ട് കുറ്റപ്പെടുത്തി.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാര്‍ പാലക്കുഴിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജെയിംസ് വടക്കേട്ട്, ന്യൂനപക്ഷമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് റോജന്‍ ജോര്‍ജ്,
എന്‍.കെ. രാജപ്പന്‍, ചന്ദ്രന്‍ കവളംമാക്കല്‍, ടോമി കുന്നത്തൂര്‍, എം.കെ സാജന്‍, മധു ഇളമ്പ്രക്കോടം, ബിജു കൊല്ലപ്പള്ളി, അനില്‍ അറക്കല്‍, തോമസ്, ശശിധരന്‍, പ്രസാദ്, ബെന്നി, രാജു കെ.കെ, ജിനു എം.കെ എന്നിവര്‍ പ്രസംഗിച്ചു.



0 Comments