ഡോ.എം.ഐ പുന്നൂസിന് ക്രാന്തദര്‍ശി പുരസ്‌കാരം



ഡോ.സിറിയക് തോമസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ 2024 ലെ ക്രാന്തദര്‍ശി പുരസ്‌കാരത്തിന് ആലുവ യു.സി.കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ഐ തെരഞ്ഞെടുക്കപ്പെട്ടു.  

55555 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യകാരന്‍ സക്കറിയ ചെയര്‍മാനും കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍, കേരള പബ്ളിക് സര്‍വീസ് കമ്മീഷനംഗം ഡോ.സ്റ്റാനി തോമസ് എന്നിവര്‍ അംഗങ്ങളുമായുള്ള അവാര്‍ഡ് നിര്‍ണയ സമിതിയാണ്  ഡോ.പുന്നൂസിനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.



മികച്ച കോളജ് പ്രിന്‍സിപ്പലിനുള്ള അംഗീകാരമെന്ന നിലയിലും കോളജിനെ അക്കാഡമിക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് 
പുരസ്‌കാരം. ജൂണില്‍ ആലുവായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments