സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുത്തത് പാമ്പാടി സ്വദേശിനിയായ മീനാക്ഷി ആദിത്യയെ.കോഴിക്കോട് സങ്കീര്‍ത്തനയുടെ പറന്നുയരാനൊരു ചിറക് എന്ന നാടകത്തില്‍ ഗംഗ, തംബുരു എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊ ണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2016ല്‍ കാളിദാസ കലാകേന്ദ്രത്തിന്റെ മായാദര്‍പ്പണ്‍ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടി, 2017 ല്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ അരങ്ങിലെ അനാര്‍ക്കലിയിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരവും തേടിയെത്തിയിരുന്നു.
കഴിഞ്ഞ 32 വര്‍ഷമായി നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നു. 250ല്‍ പരം പ്രാദേശിക അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പേയാടാണ് താമസം. പാമ്പാടി മഞ്ഞാടി ചന്ദ്രമംഗലത്ത് പരേതരായ തങ്കപ്പന്റെയും ചെല്ലമ്മയുടെയും മകളാണ്. മികച്ച നടനും നടിക്കും ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപ വീതവും ലഭിക്കും.


0 Comments