കോട്ടയം ജില്ലയിൽ 20 കോടി രൂപയുടെ മരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി


കോട്ടയം ജില്ലയിൽ 20 കോടി രൂപയുടെ മരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 313 കോടി രൂപയ്ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
കോട്ടയം ജില്ലയിൽ ആകെ 19.7 കോടി രൂപ ചെലവിട്ട് എട്ട് റോഡുകളാണ് നവീകരിക്കുന്നത്. ഏറ്റുമാനൂർ മണ്ഡലത്തിലെ ചീപ്പുങ്കൽ മണിയാപ്പറമ്പ് റോഡിന് അഞ്ചു കോടിയും കുടമാളൂർ- മാന്നാനം റോഡിനും  അതിരമ്പുഴ- ഏറ്റുമാനൂർ റോഡിനും 1.4 കോടി രൂപ വീതവും അടിച്ചിറ- മാന്നാനം റോഡിന് 90 ലക്ഷവും
 അനുവദിച്ചു. 
പുതുപ്പള്ളി മണ്ഡലത്തിലെ പുതുപ്പള്ളി- വെണ്ണിമല റോഡിനും പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം- കൂട്ടിക്കൽ- ഏന്തയാർ- ഇളംകാട്- വല്യേന്ത- വാഗമൺ റോഡിനും അഞ്ചു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മണ്ഡലത്തിലെ ചാലാച്ചിറ കല്ലുകടവ് റോഡിനേയും മാലക്കുന്നം കണ്ണത്രപ്പടി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിനും ചങ്ങനാശ്ശേരി ഗവ. ഹോസ്പിറ്റൽ റോഡിനും 50 ലക്ഷം രൂപ വീതവും ആണ് അനുവദിച്ചിട്ടുള്ളത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments