റോട്ടറി ഭാരവാഹികളുടെ സ്ഥാനാരോഹണം 29 ന്


 റോട്ടറി ക്ലബ്ബ് പാലായുടെ 2024-'25 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ശനിയാഴ്ച (29.06.) രാത്രി 8ന് മൂന്നാനി റോട്ടറി സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് പ്രൊഫ.സെലിൽ റോയി, സെക്രട്ടറി ഷാജി മാത്യു, ഖജാൻജി ബിജു കൂട്ടിയാനിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളാണ് ചുമതലയേൽക്കുന്നത്.
സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സിറിയക് തോമസ് മുഖ്യാതിഥിയാകും. വിവിധ പദ്ധതിയുടെ ഉദ്ഘാടനം ഡോ. തോമസ് വാവാനിക്കുന്നേൽ നിർവ്വഹിക്കും.ഡോ.ജോസ്  കോക്കാട്ട് അദ്ധ്യക്ഷനാകും. റോട്ടറി ഭാരവാഹികളായ ഡോ.ടെസ്സി കുര്യൻ,


സന്തോഷ് മാട്ടേൽ,സിബി തോമസ്, ഡോ.മാത്യു തോമസ് തുടങ്ങിയവർ സംസാരിക്കും. പത്രസമ്മേളനത്തിൽ
പ്രൊഫ.സെലിൽ റോയി, ഷാജി മാത്യു, 
ഡോ. ടെസ്സി കാര്യൻ, സന്തോഷ് മാട്ടേൽ, ഡോ. ജോർജ്ജ് എഫ്. മൂലയിൽ എന്നിവർ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments