ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ.... സമാപന ആഘോഷം ജൂൺ 30 ഞായറാഴ്ച 11:30 ന്

ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ....സമാപന ആഘോഷം ജൂൺ 30 ഞായറാഴ്ച 11:30 ന് 
 മലനാടിന് അക്ഷരദീപം തെളിയിച്ച് 1949 ൽ സ്‌ഥാപിതമായ ഇരുമാപ്രമറ്റം എം.ഡി.സി. എം. എസ്. ഹൈസ്‌കൂൾ  നിരവധി പ്രതിഭകളെ കൈ പിടിച്ചുയർത്തി നന്മയുടേയും മികവിൻ്റെയും 75 വർഷങ്ങളുടെ ധന്യതയുമായ്  പ്ലാറ്റിനം ജൂബിലി നിറവിൽ.
മുൻ സി എസ് ഐ സഭാ മോഡറേറ്റർ മോസ്റ്റ്.റവ.ഡോ.കെ.ജെ സാമുവേൽ,  മുൻ ബിഷപ്പ് റൈറ്റ്.റവ.ഡോ.കെ.ജി ദാനിയേൽ,സംസ്ഥാന മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എം എസ് ജോസഫ് ,പോലീസ് സൂപ്രണ്ട് കെ.ജി സൈമൺ ഐ.പി.എസ്, മജീഷ്യൻ പി.എം മിത്ര, ജസ്റ്റീസ് അനിൽകുമാർ  തുടങ്ങിയ പ്രഗത്ഭരായവർ പഠിച്ച വിദ്യാലയമാണിത്.
       2 വർഷങ്ങൾ കൊണ്ട്  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 

 സ്കൂൾ ഹാൾ നവീകരണം, സൗണ്ട് സിസ്റ്റം,സ്കൂൾ ഗേറ്റ് ,  ലബോറട്ടറി ,ലൈബ്രറി, സൈൻ ബോർഡ്, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയുടെ നവീകരണം, പി. എം. പോഷൺ ,സ്മാർട്ട് കിച്ചൺ നിർമ്മാണം,ആധുനിക ടോയ്ലറ്റ് നിർമ്മാണം, ക്യാംപസ് സൗന്ദര്യവൽക്കരണം,40 ലിറ്ററിന്റെ വാട്ടർ കൂളർ സ്ഥാപിക്കൽ ,സ്പോർട്സ് പ്രോജക്ടുകൾ എന്നിങ്ങനെ നിരവധി ജൂബിലി  ജൂബിലി പ്രോജക്ടുകൾ പൂർത്തീകരിച്ചു. 
ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷം 2024 ജൂൺ 30 ഞായറാഴ്ച  11:30 ന് നവീകരിച്ച സ്‌കൂൾ ഹാളിൽ വച്ച്  പൂർവ്വ അധ്യാപക അനധ്യാപക വിദ്യാർത്ഥി സംഗമത്തോടെ ആരംഭിക്കും. തുടർന്ന് 2 മണിക്ക്  പൊതുസമ്മേളനവും മെരിറ്റ്ഡേയും  വൈകിട്ട് 6 മണിക്ക്  കലാ സന്ധ്യയും  നടക്കും.
പ്ലാറ്റിനം ജൂബിലിയുടെ സമാപനാഘോഷ പൊതുസമ്മേളന ഉദ്ഘാടനം സംസ്‌ഥാന സഹകരണ, തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ നിർവ്വഹിക്കും.
സി. എസ്. ഐ. ഈസ്‌റ്റ്‌ കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ.വി.എസ് ഫ്രാൻസിസ് അധ്യക്ഷത വഹിക്കും.കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ്ജ് മുഖ്യാതിഥിയായിരിക്കും. പാലാ എം. എൽ. എ  മാണി സി. കാപ്പൻ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനം ചെയ്യും. മുൻ സി. എസ്. ഐ. ഈസ്‌റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. കെ.ജി. ദാനിയേൽ അനുഗ്രഹപ്രഭാഷണം നടത്തും.
      ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അവാർഡ് ദാനം നിർവ്വഹിക്കും.
 മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു സോമൻ,കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ്, സി. എം. എസ്. സ്‌കൂൾസ്‌ കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ്,മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ,ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ് , അനുരാഗ് പാണ്ടിക്കാട്ട് (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മേലുകാവ് ഗ്രാമപഞ്ചായത്ത്) ഡെൻസി ബിജു (വാർഡ് മെമ്പർ, മേലുകാവ് ഗ്രാമപഞ്ചായത്ത്) റവ. പി.സി. മാത്യുക്കുട്ടി,(ട്രഷറർ, സി. എസ്.ഐ. ഈസ്‌റ്റ് കേരള മഹായിടവക) : റവ. റ്റി. ജെ ബിജോയ് (വൈദിക സെക്രട്ടറി),വർഗ്ഗീസ് ജോർജ്ജ് പി. ( അൽമായ സെക്രട്ടറി),റ്റി. ജോയ്‌കുമാർ ( രജിസ്ട്രാർ ), റവ. ഫാദർ ഡോ. ജോർജ് മാത്യു കാരംവേലിൽ (വികാരി, സെന്റ് തോമസ് ചർച്ച് മേലുകാവ്‌മറ്റം),ഡോ. ഗിരീഷ് കുമാർ, (പ്രിൻസിപ്പാൾ, ഹെൻറി ബേക്കർ കോളേജ് മേലുകാവ്),  സുനിജ പി. (ഡി ഇ ഓ  പാലാ), സജി.കെ. ബി. (എ ഇ ഓ രാമപുരം), ജോർജ്‌കുട്ടി പി. ജെ. ( ചർച്ച് വാർഡൻ, ബേക്കർഡേൽ),പി. എസ് ഷാജി (പ്രസിഡൻ്റ്, എസ്. എൻ. ഡി. പി. മേലുകാവ്മറ്റം ശാഖ ),ഷൈനി ജോസ് (വൈസ് പ്രസിഡൻ്റ്, മേലുകാവ് ഗ്രാമപഞ്ചായത്ത്), ബിൻസി റ്റോമി (ക്ഷേമകാര്യ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, വാർഡ് 13),പ്രസന്ന സോമൻ (വികസനകാര്യ സ്‌റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് 2), റ്റി. ജെ. ബഞ്ചമിൻ (വാർഡ് 1 ),ഷീബാമോൾ ജോസഫ് (വാർഡ് 3),ഷൈനി ബേബി (വാർഡ് 4),ജോസുകുട്ടി ജോസഫ് (വാർഡ് 6), അലക്സ് റ്റി. ജോസഫ് (വാർഡ് 7), അഖില മോഹൻ (വാർഡ് 9),തോമസ് സി.

 വടക്കേൽ (വാർഡ് 10), റവ. ലവ്സൺ ജോർജ്ജ് (വികാരി, സി. എസ്. ഐ. ചർച്ച്, ചൊവ്വൂർ), മിനിമോൾ ദാനിയേൽ (മുൻ ഹെഡ്മിസ്ട്രസ് ),ബിജോ ജോസ് അഞ്ചുകണ്ടം, ( മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ്),മഹായിടവക ഓഫീസേഴ്സ്, വിദ്യാഭ്യാസ, ഔദ്യോഗിക, രാഷ്ട്രീയ, മത, സാംസ്‌കാരിക, സാമുദായിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
സമ്മേളനാനന്തരം പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാസന്ധ്യയും ടി വി താരം  ലൂയിസ് മേലുകാവും സംഘവും ഒരുക്കുന്ന മിമിക്സ്, കോട്ടയം കലാ സാഗര ഒരുക്കുന്ന ഗാനമേളയും ഫിഗർഷോയും നടക്കും.
ജൂബിലി ആഘോഷത്തിന്  വേണ്ടി ഓ.എസ്.എ രക്ഷാധികാരി റിട്ട. ഹെഡ്മാസ്റ്റർ എ.ജെ. ഐസക്ക് അമ്പഴശ്ശേരിൽ,റവ: മാക്‌സിൻ ജോൺ(വികാരി,സ്‌കൂൾ ലോക്കൽ മാനേജർ), ഓ.എസ്.എ പ്രസിഡൻ്റ് സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, സെക്രട്ടറി  ടി.ജെ ബഞ്ചമിൻ തടത്തിപ്ലാക്കൽ ,വൈസ് പ്രസിഡൻ്റ് ദീപാമോൾ  ജോർജ്ജ് ,ട്രഷറർ സിബി മാത്യു പ്ലാത്തോട്ടം, ടീച്ചർ ഇൻ ചാർജ്ജ് ലിന്റാ ദാനിയേൽ,പി.ടി.എ പ്രസിഡന്റ് ജഗു സാം, ജൂബിലി ആഘോഷ പബ്ലിസിറ്റി  കൺവീനർ മനോജ് റ്റി.ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments