കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും, സമീപ ക്ഷേത്രത്തിലെയും കാണിക്ക വഞ്ചി തകർത്ത് മോഷണം


കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും,  സമീപ ക്ഷേത്രത്തിലെയും കാണിക്ക വഞ്ചി തകർത്ത് മോഷണം

ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ പ്രധാന കവാടത്തിലെയും, കൂടാതെ ഉപദേവ പ്രതിഷ്ഠയ്ക്ക് മുമ്പിലെ നടയിലെ കാണിക്കവഞ്ചിയും, സമീപത്തെ  കൊച്ചമ്പലം ദേവിക്ഷേത്രത്തിലെയും വഞ്ചികളാണ് കവർന്നത്.
ഇന്ന് പുലർച്ചെ 12 നും 1.30 നും ഇടയിലാണ് മോഷണം നടന്നത്.

കൊച്ചമ്പലം ദേവീക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടാവ് എടുത്ത് കൊണ്ടു പോയിട്ടുണ്ട്..
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കവാടത്തിലെ കവർച്ചയുടെ ദൃശ്യങ്ങൾ ഇവിടെ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

പാൻസും ഷർട്ടും തൊപ്പിയും ധരിച്ചെത്തിയ യുവാവാണ് മോഷണം നടത്തുന്നതെന്ന്  ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ഇവിടത്തെ താഴ് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്.
മോഷ്ടാവ് ഇതര സംസ്ഥാനകാരനാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
കുറച്ചു ദിവസങ്ങളായി പരിചയമില്ലാത്തവർ അമ്പലത്തിനു സമീപത്ത് എത്തിയിരുന്നതായി ക്ഷേത്ര അധികൃതരും പറയുന്നു.
കഴിഞ്ഞ ആഴ്ച്ച ക്ഷേത്രങ്ങളിലെ കാണിക്കപ്പണം എടുത്തതിനാൽ വലിയ തുക നഷ്ടപ്പെട്ടിട്ടില്ലെന്ന് കരുതുന്നതായും ഇവർ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments