ചേർത്തു നിറുത്തിയ വർക്കും ചേർന്ന് നിന്നവർക്കും നന്ദി. ഫ്രാൻസിസ് ജോർജ് .


ചേർത്തു നിറുത്തിയ വർക്കും ചേർന്ന് നിന്നവർക്കും നന്ദി. ഫ്രാൻസിസ് ജോർജ് .
 കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ നിയുക്ത എം.പി. യായ ഫ്രാൻസിസ് ജോർജിന്റെ പാലാ നിയോജക മണ്ഡലം പര്യടനത്തിന് തുടക്കമായി.എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരിയിൽ നിന്നായിരുന്നു തുടക്കം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ജയിംസ് ജീരകത്തിലിന്റെ ഭാര്യ പിതാവിന്റെ മൃതദേഹത്തിൽ ആദരവ് അർപ്പിച്ച ശേഷമായിരുന്നു പര്യടനം. മാണി.സി.കാപ്പൻ

 എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രൊഫസർ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ എ.കെ.ചന്ദ്ര മോഹൻ ,അഡ്വ: ബിജു പുന്നത്താനം, ഡി.സി.സി. സെക്രട്ടറി,ആർ.സജീവ്,അഡ്വ സന്തോഷ് മണർകാട് , കേരള കോൺഗ്രസ് (ജോസഫി )വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി,

 തോമസ് കുന്നപ്പള്ളി, ജോയിക്കുട്ടി തോക്കനാട്ട്, കുര്യാക്കോസ് പടവൻ, ജോർജ് പുളിങ്കാട് . ജോഷി വട്ടക്കുന്നേൽ, തോമാച്ചൻ പാലക്കുടിയിൽ,സണ്ണി പാലയ്ക്കൽ,യു.ഡി.എഫ്.ഘടക നേതാക്കളായ ,അനസ് മുഹമ്മദ് ഇലവനാൽ, എം.പി.കൃഷ്ണൻ നായർ , സാബിച്ചൻ പാംബ്ലാനിയിൽ,എന്നിവർ സംസാരിച്ചു എലിക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിനന്ദി പ്രകടനത്തിനു ശേഷം പൈക ആശുപത്രിപ്പടി ജംഗഷനിൽ സമാപിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments