ആര്‍പ്പൂക്കരയില്‍ സ്വകാര്യബസില്‍ നിന്നു വീണ് വയോധികന്‍ മരിച്ചു.


കോട്ടയം  ആര്‍പ്പൂക്കര പിണഞ്ചിറക്കുഴിയില്‍ സ്വകാര്യ ബസില്‍ നിന്നും വീണ് വയോധികന്‍ മരിച്ചു. ആര്‍പ്പൂക്കര സ്വദേശിയായ പാപ്പന്‍ (72) ആണ് മരിച്ചത്. ആര്‍പ്പൂക്കര – കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിനു കാരണമായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.കോട്ടയം ഭാഗത്തേയ്ക്ക്
 പോകുന്നതിനായി പാപ്പന്‍ ബസില്‍ കയറുന്നതിനിടെ റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments