സുനില്‍ പാലാ
''അച്ഛന്‍ ബ്ലാക്ക് ബെല്‍റ്റ്, ഇതേ ഇപ്പോള്‍ ഞങ്ങളും'' കൊഴുവനാല്‍ കളമ്പുകാട്ടില്‍ വീട്ടിലെ സഹോദരങ്ങളായ അസിനും അലോണയും ക്രിസും ഒരുമിച്ച് പറയുമ്പോള്‍ പൊട്ടിച്ചിരിയുടെ പഞ്ച് അകമ്പടി. മുപ്പത് വര്‍ഷം മുമ്പാണ് അച്ഛന്‍ ടിങ്കിള്‍ മാത്യു കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയത്. അന്ന് ജനിച്ചിട്ടുപോലുമില്ലാത്ത അസിനും അലോണയും ക്രിസും ഇതാ ഇപ്പോള്‍ ഒരുമിച്ച് ബ്ലാക്ക് ബെല്‍റ്റ് നേടി; അച്ഛന്റെ വഴിയിലേക്ക് ഒരു ഫ്‌ളൈയിംഗ് കിക്ക്!
മക്കള്‍ മൂവരും ഒരുമിച്ച് ബ്ലാക്ക് ബെല്‍റ്റ് നേടിയതില്‍ മാതാപിതാക്കളായ ട്വിങ്കിളിനും ഷിജിക്കും ഏറെ അഭിമാനവും സന്തോഷവും.
പാലായില്‍ ഫോട്ടോഗ്രാഫറായ ട്വിങ്കിള്‍ മാത്യു മൂന്ന് പതിറ്റാണ്ട് മുമ്പ് സെബാസ്റ്റ്യന്‍ പനന്താനത്ത് എന്ന കരാട്ടേ മാഷില്‍ നിന്നുമാണ് കരാട്ടെയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. മൂന്ന് വര്‍ഷംകൊണ്ട് ബ്ലാക്ക് ബെല്‍റ്റ് നേടി. ട്വിങ്കിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂത്തയാള്‍ അസിനും രണ്ടാമത്തെയാള്‍ അലോണയും മൂന്നാമത്തെയാള്‍ ക്രിസും കരാട്ടേ വേദിയിലേക്ക് കയറിച്ചെന്നത്.
അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി അച്ഛനൊപ്പം ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുകയാണ് അസിന്‍. അലോണ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മക്കളില്‍ ഇളയ ആളായ ഏക ആണ്‍തരി ക്രിസ് ഭരണങ്ങാനം എ.ആര്‍.എസ്. സ്‌കൂളില്‍ എഴാം ക്ലാസില്‍ പഠിക്കുന്നു.
അഞ്ച് വര്‍ഷം മുമ്പാണ് മൂവരും വള്ളിച്ചിറയിലെ റ്റി. വിനോദ് എന്ന ഗുരുവിന്റെ കീഴില്‍ കരാട്ടേ പഠനം ആരംഭിച്ചത്. കഴിഞ്ഞ മാസം നടന്ന ടെസ്റ്റില്‍ മൂന്ന് പേര്‍ക്കും ഒരുമിച്ച് ബ്ലാക്ക്‌ബെല്‍റ്റ് ലഭിക്കുകയായിരുന്നു.

അച്ഛനാണ് ഞങ്ങളുടെ ഹീറോ
ജീവിതത്തിലും കരാട്ടെയിലും അച്ഛനാണ് ഞങ്ങളുടെ ഹീറോ. ഇനിയും പരിശീലനം തുടരും. ബ്ലാക്ക്‌ബെല്‍റ്റ് സെക്കന്റ് ഡിഗ്രിയെടുക്കണം.
- അസിന്‍ ട്വിങ്കിള്‍, മൂത്തമകള്‍
മൂവരും കഠിന പരിശീലനം നടത്തി
പ്രായവ്യത്യാസമുണ്ടെങ്കിലും മൂവരും കഠിന പരിശീലനമാണ് നടത്തിയത്. അതുകൊണ്ടുതന്നെയാണ് മൂന്ന് പേര്‍ക്കും ഒരുമിച്ച് ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചത്.
- ഹരിപ്പാട്ട് റ്റി. വിനോദ്, പരിശീലകന്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments