ബുധനാഴ്ച വൈകിട്ട് ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കുര കാറ്റടുത്ത് സമീപത്തെ പാടത്ത് ഇട്ടു. ഷീറ്റുകൊണ്ട് നിർമ്മിച്ച മേൽ കൂരയാണ് കാറ്റ് പറത്തിയത്. കുമരകം പഞ്ചായത്ത് അഞ്ചാം വാർഡിൽ കണ്ണങ്കരി പരേതനായ ചക്രൻ്റെ ഭാര്യ ദേവയാനിയുടെ വീടിൻ്റെ മേൽക്കുരയാണ് വെള്ളം നിറഞ്ഞു കിടക്കുന്ന കൊല്ലകരി പാടത്ത് കൊണ്ടിട്ടത്.
സംഭവ സമയത്ത് വീടിനുള്ളിൽ ദേവയാനിയും മകൻ ഷാജിയും ഷാജിയുടെ ഭാര്യ അഞ്ചുവും മക്കളായ അദ്വെതും അർച്ചിതയും ഉണ്ടായിരുന്നെങ്കിലും കാര്യമായ പരുക്കുകളുണ്ടാകാതെ രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി . അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ നനഞ്ഞെങ്കിലും മറ്റു കുഴപ്പങ്ങളൊന്നുമില്ലാ തെ ലഭിച്ചു. തുടർന്ന് ബന്ധു അനിരുദ്ധൻ്റെ വീട്ടിലേക്ക് കുടുംബം താമസം മാറ്റി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments