പൈനാവ് 56 കോളനിയില്‍ മരുമകന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമലയില്‍ അന്നക്കുട്ടി (62) അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍. ശരീരത്തിന്റെ നെഞ്ചിലാണ് കൂടുതല്‍ പൊള്ളലേറ്റിരിക്കുന്നത് പൊള്ളല്‍ ശരീരത്തിനുള്ളിലെ ഹൃദയഭാഗത്തേക്ക് വ്യാപിച്ചതിനാല്‍ അടിയന്തരമായി ശസ്ത്രക്രീയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്.
അന്നക്കുട്ടിയുടെ കൊച്ചുമകള്‍ ലിയ (രണ്ടര) കോട്ടയം ഐ.സി.എച്ചില്‍ ആണ്. എന്നാല്‍ പ്രതി സന്തോഷിനെ ഇതുവരേയും പിടികൂടിയിട്ടില്ല.പ്രതി കഞ്ഞിക്കുഴി സ്വദേശി സന്തോഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണു കടന്നത്. ഇത് അന്വേഷണത്തിനു തടസമായി. ഫോട്ടോ സമൂഹമാധ്യമങ്ങളിലെല്ലാം നല്‍കിയിട്ടുണ്ടങ്കിലും ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
0 Comments