നക്ഷത്ര തിളക്കത്തിൽ രതീഷ് കുമാർ നക്ഷത്ര


2024  വർഷത്തെ പാലാ പൗരാവകാശ സമിതിയുടെ മികച്ച സാമുഹിക പ്രവർത്തകനുള്ള അവാർഡിന് എലിക്കുളം സ്വദേശിയായ കല്ലുക്കുന്നേൽ രതീഷ് കുമാർ നക്ഷത്ര അർഹനായി. മികച്ച രക്തദാതാവ്, സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ കോട്ടയം ജില്ലയിലെ മികച്ച കൊവിഡ് പോരാളി, സ്കൂൾ കേന്ദ്രീകരിച്ച് പി.റ്റി.എ.യുടെ ആഭിമുഖ്യത്തിലുള്ള രക്തദാന ഗ്രൂപ്പിന്റെ തലവൻ ,രതീഷ് പി.റ്റി.എ.പ്രസിഡന്റായ എലിക്കുളം
 എം.ജി.എം.യു.പി.സ്കൂളിൽ കുട്ടികളിൽ സഹജീവികളോടുള്ള സഹാനുഭൂതിയും , സേവന സന്നദ്ധതയും വളർത്തുന്നതിനായി സ്കൂളിൽ ബോക്സ് സ്ഥാപിച്ചു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പോക്കറ്റ് മണിയൊക്കെ ആ ബോക്സിൽ നിക്ഷേപിക്കാൻ ആരംഭിച്ചു. ഇക്കാര്യങ്ങളാണ് അവാർഡു നിർണ്ണയ സമിതി  മുഖ്യമായും

 പരിഗണിച്ചത്.അവാർഡ്  മാണി.സി. കാപ്പൻ എം.എൽ.എ.രതീഷ് കുമാറിന് സമ്മാനിച്ചു. പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമ നങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.  രതീഷിന്റെ ഭാര്യ രഞ്ജിനി വിദേശത്താണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ ദേവ സൂര്യൻ ,ഏക മകനാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments