ത്രോബോളില്‍ നേട്ടവുമായി സഹോദരിമാരും ഇരട്ടകളും... പാലായ്ക്ക് ഇരട്ടി സന്തോഷം.


സുനില്‍ പാലാ

നാഷണല്‍ സീനിയര്‍ ത്രോ ബോളില്‍ കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് ഇരട്ടസഹോദരങ്ങള്‍. നാലുപേരും പാലാക്കാര്‍. തെലുങ്കാനയിലെ ഹൈദരാബാദില്‍ ഇന്നലെ ആരംഭിച്ച മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പാര്‍വതി അനില്‍, ശിവാനി അനില്‍ എന്നീ സഹോദരിമാരും ഇരട്ട സഹോദരിമാരായ അഭീഷ്ട പ്രശാന്തും അഭിരാമി പ്രശാന്തുമാണ് കേരള ടീമിനുവേണ്ടി മാറ്റുരയ്ക്കുന്നത്.

ഇതില്‍ പാര്‍വതിയും ശിവാനിയും മുമ്പ് ജാര്‍ഖണ്ഡില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തവരാണ്.

ടീമില്‍ കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മറ്റ് ഒന്‍പത് കായികതാരങ്ങള്‍ക്കൂടിയുണ്ട്. 



പുലിയന്നൂര്‍ കൊരട്ടിയില്‍താഴെ അനില്‍കുമാറിന്റെയും ഭരണങ്ങാനം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രശ്മി മോഹന്റെയും മക്കളാണ് പാര്‍വതി അനിലും ശിവാനി അനിലും. പാര്‍വതി കോട്ടയം സി.എം.എസ്. കോളേജില്‍ രണ്ടാം വര്‍ഷം ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയാണ്. അനുജത്തി ശിവാനി അനില്‍ കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

അരുണാപുരം ആനക്കുളങ്ങര അഭിരാമം പുത്തൂര്‍ വീട്ടില്‍ പ്രശാന്തിന്റെയും (മര്‍ച്ചന്റ് നേവി) സന്ധ്യയുടെയും ഇരട്ടമക്കളാണ് അഭീഷ്ടയും അഭിരാമിയും. ഇരുവരും കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.

കേരളത്തില്‍ നിന്ന് 25 അംഗ ടീമാണ് നാഷണല്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments