വോട്ടെണ്ണൽ : കർശനസുരക്ഷയൊരുക്കി ജില്ലാ പോലീസ്.



വോട്ടെണ്ണൽ : കർശനസുരക്ഷയൊരുക്കി ജില്ലാ പോലീസ്.
 നാലാം തീയതി നടക്കുന്ന വോട്ടെണ്ണലിനോടനുബന്ധിച്ച് കർശനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയില്‍ 2000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും, നിലവിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെയാണ്  കൂടുതലായി പോലീസിനെ വിന്യസിക്കുന്നത്. ജില്ലാ പൊലീസിന് പുറമേ കേന്ദ്രസേന ഉൾപ്പെടെയുള്ള സായുധ സേനയെ  ഉൾപ്പെടുത്തി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാ വലയമാണ് തീർത്തിരിക്കുന്നത്.  അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ക്യു,ആർ,ടി ടീമിനെയും സ്ട്രൈക്കർ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. ഇലക്ഷൻ ഫലങ്ങളോടനുബന്ധിച്ച് പ്രകടനങ്ങളും മറ്റും നിയന്ത്രിക്കുന്നതിനും , മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി ഓരോ സബ് ഡിവിഷനിലെയും ഡി.വൈ.എസ്പി മാരുടെ കീഴിലായി സ്റ്റേഷൻ എസ്.എച്ച്.ഓ മാരെ ഉൾപ്പെടുത്തി പ്രത്യേകം സ്ട്രൈക്കർ ഫോഴ്സിനെയും നിയോഗിക്കും. കൂടാതെ കൗണ്ടിംഗ് സെന്റർ കേന്ദ്രീകരിച്ച് പ്രത്യേകം ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതായും എസ്പി പറഞ്ഞു.
04.06.2024  രാവിലെ 07.00 മണി മുതൽ പോലീസ്

ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ
കോട്ടയം ഭാഗത്ത് നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും മുളംകുഴ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മാവിളങ്ങ്/ ഗോമതികവലയിലെത്തി പോകേണ്ടതാണ്.
ചങ്ങനാശേരി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹാനങ്ങളും ഗോമതികവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മുളംകുഴ/കഞ്ഞിക്കുഴി എത്തിപോകേണ്ടതാണ്.
പൊതു ജനങ്ങളുടേയും, രാഷ്ട്രീയ പ്രവർത്തകരുടേയും വാഹനങ്ങൾ ഈരയിൽ കടവ് ബൈപ്പാസ്, മണിപ്പുഴ ജംഗ്ഷനുസമീപമുള്ള ഗ്രൗണ്ട്, സിമൻറ് കവലയിൽ നിന്നുമുള്ള ബൈപ്പാസ്, ലുലു മാൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
മണിപ്പുഴ മുതൽ മറിയപ്പള്ളി വരെയുള്ള സ്ഥ‌ലത്ത് പാർക്കിംഗ് അനുവദിക്കുന്നതല്ല.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ വാഹനങ്ങൾ പൊൻ കുന്നത്ത് കാവ് ടെമ്പിൾ ഗ്രൗണ്ട്, മറിയപ്പള്ളി സ്കൂൾഗ്രൗണ്ട്,ഗവണ്മെൻറ് പോളി ടെക്നിക് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
ജില്ലാ ഭരണകൂടത്തിന്റെ പാസ്സ് അനുവദിച്ചിട്ടുള്ളവർക്ക് മാത്രമേ കൗണ്ടിംഗ് സെൻററിൽ പ്രവേശനമൊള്ളു.
മറിയപ്പള്ളി മുതൽ മുളംകുഴ വരെയുള്ള സ്‌ഥലത്ത് പൊതു ജനങ്ങൾക്ക് കൗണ്ടിംഗ് അവസാനിക്കുന്നതുവരെ പ്രവേശനം അനുവദിക്കുന്നതല്ല.
കൗണ്ടിംഗ് ദിവസം മറിയപ്പള്ളി മുതൽ മുളംകുഴ വരെയുള്ള സ്‌ഥലത്ത് വാഹങ്ങൾക്കോ പൊതു ജനങ്ങൾക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ജില്ലാ ഭരണകൂടത്തിന്റെ പാസ്സ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments