പുതിയ കൗണ്‍സിലിന്റെ ദിവസം തന്നെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്

 

പുതിയ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും ചുമതലയേറ്റ ദിവസം തന്നെ പാലാ നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും നടന്നു. വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മായാ രാഹുലിനെതിരെ കഴിഞ്ഞ ദിവസം ആരോ അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളെച്ചൊല്ലിയാണ് ഭരണ-പ്രതിപക്ഷ ബഹളം ഉണ്ടായത്. 


  വൈസ് ചെയര്‍പേഴ്‌സണ്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട മായ രാഹുലിനെ അഭിനന്ദിക്കുന്നത് ഇടയിലാണ്ത ര്‍ക്കം ഉടലെടുത്തത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള പിന്തുണ തേടുന്ന സമയത്ത് ചിലര്‍ മോശമായ സന്ദേശങ്ങള്‍ അയച്ചു എന്ന യുഡിഎഫ് അംഗം കൗണ്‍സിലില്‍ പറഞ്ഞു. 

ഇതിനെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തി. പരസ്പരം തര്‍ക്കിച്ചതിന് പിന്നാലെ എല്‍ഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ആദ്യദിനം തന്നെ ഇറങ്ങിപ്പോക്ക് ഉണ്ടായതും കൗതുകമായി. 













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments