പാലാ ളാലം മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് മുണ്ടക്കൊടി ഇല്ലം ഹരികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി സി.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നു.


പാലാ  ളാലം മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് മുണ്ടക്കൊടി ഇല്ലം ഹരികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി സി.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നു. 


തിരുവരങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി.നായര്‍ നിർവ്വഹിച്ചു.സന്തോഷ് ഗംഗ സ്മാരക വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് വിതരണവും വിവിധ മേഖലയിലെ പ്രതിഭകളെ  ആദരിക്കലും അദ്ദേഹം നടത്തി.


ഉപദേശക സമിതി പ്രസിഡൻ്റ് ശ്രീകുമാര്‍ കളരിക്കല്‍ അദ്ധ്യക്ഷനായി.

പരമേശ്വരന്‍ നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി അരുണ്‍ നിവാസ്, അഡ്വ. രാജേഷ് പല്ലാട്ട്, എന്‍.കെ.ശിവന്‍കുട്ടി, സബ് ഗ്രൂപ്പ് ഓഫീസർ എം. പ്രത്യുഷ്,
ടി.എന്‍. രാജന്‍ എന്നിവർ സംസാരിച്ചു. തുടർന്ന് നൃത്തരാവ് അരങ്ങേറി. 
ക്ഷേത്രത്തിൽ നാളെ  (27.12. ശനിയാഴ്ച) രാവിലെ 8-ന് ശ്രീബലി എഴുന്നള്ളത്ത്, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 7-ന് ചാക്യാര്‍കൂത്ത്,
 9-ന് വിളക്കിനെഴുന്നള്ളിപ്പ്.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments