ഫുട്ബോൾ പരിശീലകന്‍ ടി കെ ചാത്തുണ്ണി അന്തരിച്ചു


മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു.അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നു രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്ന് അന്ത്യം.
ഫുട്‌ബോള്‍ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ടി കെ ചാത്തുണ്ണി.ഇന്ത്യന്‍ ഫുട്‌ബോളിന്റെ
 മുന്‍നിരപ്പടയാളികളായി മാറിയ പലരും ചാത്തുണ്ണിയുടെ കീഴിലാണ് പന്ത് തട്ടി വളർന്നത്. ഐഎം വിജയന്‍ മുതല്‍ ബ്രൂണോ കുട്ടീഞ്ഞോ വരെ ചാത്തുണ്ണിയുടെ പരിശീലനക്കളരിയില്‍ ഭാഗമായിട്ടുണ്ട്. 
വാസ്‌കോ ഗോവ, സെക്കന്ദരാബാദ്, ഓര്‍കേ മില്‍സ് ബോംബെ

 തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു ടികെ ചാത്തുണ്ണി. 1979ലാണ് ടി കെ ചാത്തുണ്ണി കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായത്. 
പിന്നീട് മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, സാല്‍ഗോക്കര്‍, എഫ്‌സി കൊച്ചിന്‍ തുടങ്ങി നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്കും പരിശീലനം നല്‍കി.ഫുട്‌ബോള്‍ മൈ സോള്‍’ എന്ന പേരില്‍ താരമായും പരിശീലകനായും ഫുട്‍ബോളിനൊപ്പമുള്ള തന്റെ യാത്രയെ ഉൾക്കൊള്ളിച്ച് അദ്ദേഹം ആത്മകഥയും എഴുതിയിട്ടുണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments