പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അപേക്ഷകന് കൈമാറണം. വിവരാവകാശ അപേക്ഷയില്‍ അപൂര്‍വ ഉത്തരവിട്ട് വിവരാവകാശ കമ്മിഷണര്‍. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് അപേക്ഷകന് മറുപടി നല്‍കിയ ഇന്‍സ്‌പെക്ടര്‍ക്ക് താക്കീത്

 

വിവരാവകാശ അപേക്ഷയില്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറണമെന്ന അപൂര്‍വ ഉത്തരവിട്ട് വിവരാവകാശ കമ്മിഷണര്‍. താനൂര്‍ പൊലീസ് സ്റ്റേഷ നിലെ ഇക്കഴിഞ്ഞ ഏപ്രില്‍ 3ന് രാത്രി 8 മുതല്‍ 11 വരെയുള്ള സമയത്തെ ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈമാറാനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.സോണിച്ചന്‍ പി.ജോസഫിന്റെ ഉത്തരവ്. 
 നേരത്തേ ഈ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് അപേക്ഷകന് മറുപടി നല്‍കിയ അന്നത്തെ ഇന്‍സ്‌പെക്ടറെ കമ്മിഷണര്‍ താക്കീത് ചെയ്യുകയും ചെയ്തു.
 ഇന്നലെ മലപ്പുറത്തെ വിവരാവകാശ കമ്മിഷന്‍ ഹിയറിങ്ങില്‍ ദേശീയ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ ഷിഹാബുദ്ദീന്‍ പള്ളിക്കലകത്ത് നല്‍കിയ പരാതി പരിഗണിച്ച കമ്മിഷണര്‍ താനൂര്‍ ഡിവൈഎസ്പിയോടാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. 



 സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ തന്നെ ദേവധാര്‍ മേല്‍ പാലത്തിനു സമീപത്തെ പാടത്തുവച്ച് തന്നെ അകാരണമായി ലാത്തി കൊണ്ട് അടിച്ചുവെന്നും തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പെരുമാറിയെന്നുമുള്ള ഷിഹാബുദ്ദീന്റെ പരാതിയില്‍ കേസ് നിലവിലുണ്ട്ഇ തിന്റെ ആവശ്യത്തിനാണ് താന്‍ സ്റ്റേഷനിലുണ്ടായിരുന്ന 3 മണിക്കൂര്‍ സമയത്തെ സിസിടി വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അന്നത്തെ ഇന്‍സ്‌പെക്ടര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കിയത്. 
 എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് ഇന്‍സ്‌പെക്ടറും അപ്പല്ലേറ്റ് അതോറിറ്റിയും മറുപടി നല്‍കിയതോടെയാണ് ഷിഹാ ബുദ്ദീന്‍ കമ്മിഷനെ സമീപിച്ചത്. 
 ഇന്നലെ ഈ പരാതി പരിഗണിച്ചപ്പോള്‍ സ്വകാര്യത മാനിച്ചാണ് ദൃശ്യങ്ങള്‍ നല്‍കാതിരുന്നതെന്നായിരുന്നു പൊലീസ് നിലപാട്. ഇതു തള്ളിയാണ് കമ്മിഷണറുടെ ഉത്തരവ്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments