പീഡനശ്രമം ചെറുക്കാൻ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് ചാടിയ പെൺകുട്ടിക്ക് പരുക്ക്. മുക്കം – കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് പരുക്കേറ്റത്, പയ്യന്നൂർ സ്വദേശിനിയായ ജീവനക്കാരിയാണ് ആക്രമം ചെറുക്കാനായി ഹോട്ടൽ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം.
ഹോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചപ്പൊള്‍ താഴോട്ട് ചാടിയെന്നാണ് പെൺകുട്ടി ആശുപത്രിയൽ വെച്ച് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വീഴ്ചയിൽ നട്ടെല്ലിന് പരുക്കേറ്റ പെൺകുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമ ഒളിവിൽ പോയതായാണ് സൂചന.
0 Comments