ആഭിചാരക്രിയ, യുവതിക്ക് മണിക്കൂറുകൾ നീളുന്ന ശാരീരിക മാനസിക പീഡനം.......ഭർത്താവും മന്ത്രവാദിയും അടക്കം മൂന്നുപേർ കോട്ടയം മണർകാട് പൊലീസിൻ്റെ പിടിയിൽ
പത്തനംതിട്ട പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടിൽ കുട്ടൻ മകൻ 54 വയസ്സുള്ള ശിവദാസ്,
യുവതിയുടെ ഭർത്താവായ മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ ദാസ് മകൻ 26 വയസ്സുള്ള അഖിൽദാസ് , ഇയാളുടെ പിതാവ് 55 വയസ്സുള്ള ഭാസ്കരൻ മകൻ ദാസ് എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണയ വിവാഹിതരായ യുവാവും യുവതിയും ഭർത്താവിൻറെ വീട്ടിൽ കഴിഞ്ഞുവരവേ യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്നു പറഞ്ഞ് യുവാവിൻറെ മാതാവ് ഇടപാട് ചെയ്തത് അനുസരിച്ച് വീട്ടിലെത്തിയ തിരുവല്ല മുത്തൂർ സ്വദേശിയായ ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി 02/11/2025 തീയതി പകൽ 11 മണിമുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകൾ നടത്തുകയായിരുന്നു .ഇതിനിടെ യുവതിക്ക് മദ്യം നൽകിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുന്നതുൾപ്പടെ മറ്റ് ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കുകയും ആയിരുന്നു.യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് പിതാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു.
സംഭവത്തിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാറിനിന്ന ഒന്നാംപ്രതിയെ തിരുവല്ല മുത്തൂർ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു
ഈ സംഭവത്തിലെ കൂട്ടുപ്രതികളായ യുവാവിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്മണർകാട് SHO അനിൽ ജോർജ് എസ്ഐ ആഷ് ടി. ചാക്കോ, രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, വിജേഷ്, സുബിൻ പി സജി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മേൽ നടപടികൾക്ക് ശേഷം കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് - 3 ശ്രീ അനന്തകൃഷ്ണൻ S. മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





0 Comments