സമൂഹമാധ്യമത്തിൽ തൻ്റെ പേരും ഫോട്ടോയും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

 സമൂഹമാധ്യമത്തിൽ തൻ്റെ പേരും ഫോട്ടോയും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു.  ഇത്തരം തട്ടിപ്പുകളിൽ അകപ്പെടരുതെന്നും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ നടൻ പറഞ്ഞു. ‘അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ എന്റെ പേര് വച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ട്. 

അതും എന്റെ പേര് വച്ച് ലിങ്ക് കൊടുത്ത് സമ്മാനപെരുമഴ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു എന്നും അഭിനന്ദങ്ങൾ എന്നും പറഞ്ഞാണ് സന്ദേശം വരുന്നത്. നിർദേശങ്ങൾ പാലിക്കുക, ഇവിടെ രജിസ്റ്റർ ചെയ്യുക എന്ന് പറഞ്ഞ് ഒരു ലിങ്കും കൊടുത്തിട്ടുണ്ട്.

 ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല. ഇത് ആരോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ലിങ്കും കാര്യങ്ങളുമാണ്. എൻ്റെ പേരും ചിത്രവും കൊടുത്ത് ഒരു സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. വെൽകം ടും ഗിന്നസ് പക്രു എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഇത് കൃത്യമായ സാമ്പത്തിക തട്ടിപ്പാണ്. ആരും ഇതിൽ ചെന്ന് പെടരുത്. എനിക്ക് യാതൊരു വിധ സമ്മാനപദ്ധതികളോ സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളോ ഒന്നുമില്ല, ദയവ് ചെയ്‌ത്‌ എല്ലാവരും ശ്രദ്ധിക്കണമെന്നും ഗിന്നസ് പക്രു പറഞ്ഞു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments