ഗ്രാമീണമേഖലയുടെ വികസനത്തിന് നൂതന പദ്ധതികള്‍ തയ്യാറാക്കാം: അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ.


ഗ്രാമീണമേഖലയുടെ വികസനത്തിന് നൂതന പദ്ധതികള്‍ തയ്യാറാക്കാം: അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. 

 ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികനത്തിനായി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. 

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് അകലകുന്നം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തവളപ്ലാക്കല്‍ നഗര്‍ റോഡിന്റെ കോണ്‍ക്രീറ്റിംഗ് പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ വികസനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പറഞ്ഞു.

 യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍  അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സീമ ജെയിംസ്, റ്റീസ് വയലുങ്കല്‍, സജി എസ്, വര്‍ക്കി ആലക്കമുറിയില്‍, എം.എസ്.  വിജയന്‍, സാജു വെള്ളപ്പാട്ട്, പ്രകാശ് എം.ആര്‍. എന്നിവര്‍ പ്രസംഗിച്ചു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments