പാലായെ ഉത്സവ ലഹരിയില്‍ ഏറ്റിയ ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. 183 പോയിന്റോടെ പാലാ സെന്റ്. മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാമതെത്തി.
179 പോയിന്റുമായി പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്തെത്തിയത്. 131 പോയിന്റ് നേടിയ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മൂന്നാമത്.
സമാപന സമ്മേളനം പ്രധാന വേദിയായ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും കലോത്സവം ജോയിന്റ് ജനറല്‍ കണ്‍വീനറുമായ റവ. ഫാ. റെജിമോന്‍ സ്‌കറിയാ സ്വാഗതം അര്‍പ്പിച്ചു.





0 Comments