യു.ഡി. എഫ്. പാലായിൽ മെയ് 20 കരിദിനമായി ആചരിക്കും.
കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 ന് യു.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും പ്രകടനവും നടത്താന്‍ തീരുമാനിച്ചു.
വൈകിട്ട് 5 ന് പാലാ ഗവ. ജനറല്‍ ആശുപത്രി ജഗ്ഷനില്‍ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ച് ളാലം ജംഗ്ഷനില്‍ ചേരുന്ന സമാപന യോഗം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗത്തില്‍ ജോര്‍ജ് പുളിങ്കാട്, എന്‍.സുരേഷ്, ചാക്കോ തോമസ്, അനസ് കണ്ടത്തില്‍, സന്തോഷ് മണര്‍കാട്ട്, വിജയകുമാര്‍ സി.ജി, പ്രേംജി ആര്‍, തോമസ് ആര്‍.വി ജോസ്, ജോസ് വേരനാനി, ഷോജി ഗോപി, തോമസ് കുട്ടി നെച്ചിക്കാട്ട്, സാബു ഔസേപ്പറമ്പില്‍,
കെ.ജെ.ദേവസ്യ, മൈക്കിള്‍ കാവുകാട്ട്, ജോസ് വടക്കേക്കര, ടി.ജെ. ബെഞ്ചമിന്‍, ബിന്നി ചോക്കാട്ട്, ബെന്നി കച്ചിറമറ്റം, ടി.കെ. വിനോദ്, രാഹുല്‍ പി.എന്‍.ആര്‍, ടോണി തൈപ്പറമ്പില്‍,ടോം നല്ലനിരപ്പേല്‍, റോയി നാടുകാണി, തോമസ് എം.ടി, ജോയി മാളിയേക്കല്‍, ബിജോയി തെക്കേല്‍, ജോയി മഠം എന്നിവര്‍ പ്രസംഗിച്ചു.
0 Comments