പാലായ്ക്ക് വേണ്ടത് മനുഷ്യന്റെ ഹൃദയങ്ങളെ കീഴടക്കുന്ന സാംസ്കാരികപ്രവർത്തരെ : തോമസ് പീറ്റർ , പാലാ നഗരസഭ അദ്ധ്യക്ഷൻ....ഭരണഘടന പറയുന്ന ഇന്ത്യക്കാരന്റെ കടമയാണ് കലാ പ്രവർത്തനം എന്ന് പറഞ്ഞ് പാലം 2025 തുടങ്ങി ....വീഡിയോ വാർത്തയോടൊപ്പം കാണാം...



പാലായ്ക്ക് വേണ്ടത് മനുഷ്യന്റെ ഹൃദയങ്ങളെ കീഴടക്കുന്ന  സാംസ്കാരികപ്രവർത്തരെ : തോമസ് പീറ്റർ , പാലാ നഗരസഭ അദ്ധ്യക്ഷൻ.... ഭരണഘടന പറയുന്ന ഇന്ത്യക്കാരന്റെ കടമയാണ് കലാ പ്രവർത്തനം എന്ന്  പറഞ്ഞ്  പാലം 2025 തുടങ്ങി  

പാലായുടെ സാംസ്കാരികപ്രവർത്തനങ്ങൾക്ക് സർഗ്ഗാത്മക ശക്തി നൽകികൊണ്ട് പാലം- 2025 തുടങ്ങി. പാലാ നഗരസഭ അദ്ധ്യക്ഷൻ ശ്രീ തോമസ് പീറ്റർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. പാലയ്ക്ക് വേണ്ടത് മനുഷ്യന്റെ ഹൃദയങ്ങളെ കീഴടക്കുന്ന  സാംസ്കാരികപ്രവർത്തകരെ എന്ന് ചെയർമാൻ പറഞ്ഞു.

വീഡിയോ ഇവിടെ കാണാം.👇👇👇


 രാവിലെ കുട്ടികളുടെ  കുഞ്ഞരങ്ങിൽ നാടക പ്രവർത്തക ഗിരിജ രാമാനുജം, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്റ്റർ ജിജോയ് പി, സാംസ്‌കാരിക പ്രവർത്തകരായ രവി പാലാ,ബിജോയ്‌ മണർകാട്ട് അവതരണപ്രവർത്തകൻ ഡോ. അഭീഷ്  ശശിധരൻ എന്നിവർ ക്‌ളാസുകൾ നയിച്ചു. കുട്ടികൾക്ക് വേണ്ടി കുട്ടികൾ അഭിനയിക്കുന്നതാണ് കുഞ്ഞരങ്ങ് എന്ന് ഗിരിജ രാമാനുജം അറിയിച്ചു. 


വൈകിട്ട് നടന്ന മുതിർന്നവരുടെ കൂടിയിരുപ്പിൽ ജിജോയ് പി ആർ ആർട്ടിക്കിൾ 51 A (h) ഉം അഭിനയവും എന്ന വിഷയത്തിൽ സംസാരിച്ചു. ഓരോ ഇന്ത്യക്കാരന്റെയും ഭരണഘടന പറഞ്ഞിട്ടുള്ള കടമയാണ് കലാ പ്രവർത്തനം ചെയ്യുക എന്നു പറഞ്ഞു. ബിജോയ് മണർകാട്ട്, ലക്ഷ്മി ശശിധരൻ, സിസിലി എന്നിവർ സംസാരിച്ചു. അജേഷ് എസ് എസ്, കിരൺ രഘു,  ആഗസ്തി, കെ സി ജോസ്, രവി പുലിയന്നൂർ എന്നിവർ പങ്കെടുത്തു. അരംഗശ്രീ തഞ്ചാവൂർ നാട്ടുപ്പുറ കലൈഗൾ എന്ന തമിഴ് നാടോടി നൃത്തം അവതരിപ്പിച്ചു. മെയ്യ് 12 വരെ കലാസംഗമം നടക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments