പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമംനടത്തിയ രാമപുരം പള്ളിയാമ്പുറം സ്വദേശിയായ 56 കാരന് 11 വർഷവും 3 മാസവും കഠിനതടവും 70500/- രൂപ പിഴയും
പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി കോട്ടയം ജില്ലയിൽ, രാമപുരം വില്ലേജിൽ പള്ളിയാമ്പുറം ഭാഗത്തു നെടുംതൊട്ടിയിൽ വീട്ടിൽ 56 വയസ്സുള്ള ഷാജി എന്നയാളെ 11 വർഷവും 3 മാസവും കഠിന തടവിനും,70,500/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്
റോഷൻ തോമസ് വിധിച്ചു .
പ്രതി പിഴ അടച്ചാൽ 60,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.., ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 22/5/24 ൽ ആയിരുന്നു
കേസിന് ആസ്പദമായ സംഭവംനടന്നത്. രാമപുരം പോലീസ് സ്റ്റേഷൻ SIആയിരുന്ന വിൽസൺ V.P FIR രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ രാമപുരം SHO ആയിരുന്ന ഉണ്ണികൃഷ്ണൻ. K. തുടരന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെയും 15 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ Adv. ജോസ് മാത്യു തയ്യിൽ ഹാജരായി.
0 Comments