ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ലെയോ പോൾദ് എഫ്സിസി (87) അന്തരിച്ചു.


ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ലെയോ പോൾദ് എഫ്സിസി (87) അന്തരിച്ചു. 

സംസ്കാരം നാളെ (22-5-25 വ്യാഴം) 1.30ന് കട്ടപ്പന മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകുടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ കട്ടപ്പന സെന്‍റ് ജോർജ് പള്ളിയിൽ. പൂഞ്ഞാർ കൊച്ചുപുരയിൽ പരേതരായ ഇന്നാച്ചൻ - മറിയം  ദമ്പതികളുടെ മകളാണ്. 


പരേത  കട്ടപ്പന, കുറുമ്പനാടം, അണക്കര, പൊടിമറ്റം, വിശാഖപട്ടണം, കൊരട്ടി, കാഞ്ചിയാർ, നല്ലതണ്ണി എന്നിവിടങ്ങളിൽ  സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കടമപ്പുഴ കാഞ്ഞിരപ്പള്ളി, കെടിസിഎം തിരുവല്ല, സെന്‍റ് ആന്‍റണീസ് കൈനകരി,സെന്‍റ് ജോൺസ് കട്ടപ്പന, ഹൈറേഞ്ച് മെഡിക്കൽ സെന്‍റർ പോത്തുപാറ, പുഷ്പഗിരി തിരുവല്ല, അൽഫോൻസാ അണക്കര, മേരിക്വീൻസ് കാഞ്ഞിരപ്പള്ളി, സെന്‍റ് ജോസഫ് വിശാഖപട്ടണം
എന്നീ ഹോസ്പിറ്റലുകളിൽ ട്യൂട്ടറായും നഴ്സായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments