ചെമ്പിൽ സ്വർണം പൊതിഞ്ഞ് സ്വർണാഭരണങ്ങളാക്കി പണയംവച്ച് പണം തട്ടുന്ന പ്രതികൾ പിടിയിൽ.



ചെമ്പിൽ സ്വർണം പൊതിഞ്ഞ് സ്വർണാഭരണങ്ങളാക്കി പണയംവച്ച് പണം തട്ടുന്ന പ്രതികൾ പിടിയിൽ. കേസിലെ മുഖ്യ കണ്ണികളാണ് ഇപ്പോൾ വീയപുരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഒരു പവൻ സ്വർണാഭരണം ഉണ്ടാക്കാൻ 12,000 രൂപ ചെലവ് വരും. ഇത്തരത്തിൽ ഉണ്ടാക്കുന്ന ആഭരണം 15,000 മുതൽ 25,000 രൂപവരെ വിലയ്ക്ക് ആളുകൾക്ക് നൽകി അവരെക്കൊണ്ട് ഫിനാൻസ് സ്ഥാപനങ്ങളിൽ പണയംവച്ച് 40,000 രൂപ മുതൽ 55,000 രൂപവരെ വാങ്ങി കബളിപ്പിക്കുകയാണ് പ്രതികൾ ചെയ്തുകൊണ്ടിരുന്നത്.  ആയാപറമ്പ് കുറ്റിമുക്കിലുള്ള ഫിനാൻസ് സ്ഥാപനത്തിൽ സ്വർണാഭരണം പണയംവച്ച് പണം തട്ടിയ കേസിൽ രണ്ടുമാസം മുൻപ് കൊച്ചുമോൻ എന്ന് വിളിക്കുന്ന ദിലീഷിനെയും അർപ്പൺ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 


തുടർന്നു നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സ്വർണാഭരണം ഉണ്ടാക്കി പണയം വയ്ക്കാൻ നൽകുന്ന മുഖ്യ സൂത്രധാരായ കണ്ണൂർ സ്വദേശിയായ സിദ്ദിഖിനെയും സ്വർണാഭരണമായി ഉണ്ടാക്കി നൽകുന്ന ബിജുവിനെയും പെരുമ്പാവൂരിൽനിന്നു കഴിഞ്ഞ ദിവസം വീയപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 


വീയപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റിമുക്കിലുള്ള ഫിനാൻസ് സ്ഥാപനത്തിൽ പണയം വയ്ക്കാനുള്ള സ്വർണാഭരണം നൽകിയത് കണ്ണൂർ സിദ്ദിഖ് എന്നറിയപ്പെടുന്ന സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമാന കേസിൽ പ്രതിയായ സിദ്ധിക്കാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ സ്വർണാഭരണം ഉണ്ടാക്കി നൽകുന്ന ബിജുവിനെയും തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments