ലഹരിക്കെതിരായ പോരാട്ടം സാമൂഹിക ചുമതലയാകണം : ജോസ് കെ മാണി




ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിൻ്റെ പിന്തുണ അനിവാര്യമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുന്നതിൽ കായിക താരങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കാൻ കഴിയും.ഓരോ വീടുകളെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയമായി രാസ ലഹരിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നു.ലഹരിക്ക പോരാട്ടം ഓരോരുത്തരും നിറവേറ്റേണ്ട സാമൂഹിക ചുമതലയാണെന്നും ജോസ് കെ മാണി പറഞ്ഞു.


സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി ചേർപ്പുങ്കലിൽ നിന്നും ആരംഭിച്ച മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് മാരത്തോൺ സംഘടിപ്പിച്ചത്.നിരവധി കായിക താരങ്ങളും യുവതി യുവാക്കളും മാരത്തണിൽ പങ്കെടുത്തു.ചേർപ്പുങ്കലിൽ നിന്നും ആരംഭിച്ച മാരത്തൺ ഏറ്റുമാനൂർ പേരൂർ കവലയിൽ സമാപിച്ചു.കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഡോ.ബൈജു വർഗീസ് ഗുരുക്കൾ,സെക്രട്ടറി ഉഷ ദേവി എന്നിവർ നേതൃത്വം നൽകി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments